YouVersion Logo
Search Icon

വിലാ. 5

5
കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന
1യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ;
ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
2ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും
ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി.
3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;
ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു.
4ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു;
ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു.
5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;
ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല.
6അപ്പം തിന്ന് തൃപ്തരാകേണ്ടതിന്
ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു;
അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;
അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
9മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ
ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.
10ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം
ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
11അവർ സീയോനിൽ സ്ത്രീകളെയും
യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു.
12അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;
വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
13യൗവനക്കാർ തിരികല്ല് ചുമക്കുന്നു;
ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു.
14വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും
യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.
15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;
ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;
ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
17ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു;
ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.
18സീയോൻപർവ്വതം ശൂന്യമായി;
കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ.
19യഹോവേ, അങ്ങ് ശാശ്വതനായും
അങ്ങേയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
20അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും
ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?
21യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന്
ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ;
ഞങ്ങൾക്ക് പണ്ടത്തെപ്പോലെ
ഒരു നല്ലകാലം വരുത്തേണമേ;
22അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?
ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

Currently Selected:

വിലാ. 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for വിലാ. 5