YouVersion Logo
Search Icon

ഉത്തമഗീതം 8

8
1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
2നീ എനിക്ക് ഉപദേശം തരേണ്ടതിനു
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവർഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.
3അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ;
അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്
എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
5മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവച്ചു ഞാൻ നിന്നെ ഉണർത്തി;
അവിടെ വച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
അവിടെ വച്ചല്ലോ നിന്നെ പെറ്റവൾക്ക് ഈറ്റുനോവു കിട്ടിയത്.
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ;
പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;
നദികൾ അതിനെ മുക്കിക്കളകയില്ല.
ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവസമ്പത്തും
പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
8നമുക്ക് ഒരു ചെറിയ പെങ്ങൾ ഉണ്ട്;
അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്ന നാളിൽ
നാം അവൾക്കുവേണ്ടി എന്തു ചെയ്യും?
9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
അന്നു ഞാൻ അവന്റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു;
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്റെ പാട്ടമായിട്ട്, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്ക് ആയിരവും
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
13ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു;
അത് എന്നെയും കേൾപ്പിക്കേണമേ.
14എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ
ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in