YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 142

142
ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന.
1ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;
ഞാൻ ഉച്ചത്തിൽ യഹോവയോട് യാചിക്കുന്നു.
2അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;
എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
3എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ
നീ എന്റെ പാതയെ അറിയുന്നു.
ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
4വലത്തോട്ടുനോക്കി കാണേണമേ;
എന്നെ അറിയുന്നവൻ ആരുമില്ലല്ലോ.
ശരണം എനിക്ക് പൊയ്പോയിരിക്കുന്നു;
എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
5യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്
എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
6എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;
എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ
അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
7ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന്
എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;
നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റും വന്നുകൂടും.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 142