YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 124

124
ദാവീദിന്റെ ഒരു ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2മനുഷ്യർ നമ്മോട് എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
3അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോൾ,
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു;
5പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു.
6നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
7വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ
നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy