YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 110

110
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്:
ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക.
2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴുക.
3നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു;
വിശുദ്ധവസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു
യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
4നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ
എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
5നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്
തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
6അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും;
അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറയ്ക്കും;
അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.
7അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും;
അതുകൊണ്ട് അവൻ തല ഉയർത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy