YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 11

11
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
പക്ഷികളേ, നിങ്ങളുടെ പർവതത്തിലേക്കു പറന്നുപോകുവിൻ
എന്നു നിങ്ങൾ എന്നോടു പറയുന്നത് എങ്ങനെ?
2ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു
വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
3അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തു ചെയ്യും?
4യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
യഹോവയുടെ സിംഹാസനം സ്വർഗത്തിൽ ആകുന്നു;
അവന്റെ കണ്ണുകൾ ദർശിക്കുന്നു;
അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധനചെയ്യുന്നു.
5യഹോവ നീതിമാനെ ശോധനചെയ്യുന്നു;
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
6ദുഷ്ടന്മാരുടെമേൽ അവൻ കെണികളെ വർഷിപ്പിക്കും;
തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
7യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;
നേരുള്ളവർ അവന്റെ മുഖം കാണും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy