മർക്കൊസ് 6:14, 15, 16, 17, 18, 19, 20, 21, 22, 23, 24, 25, 26, 27, 28, 29
മർക്കൊസ് 6:14 MALOVBSI
ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 6:15 MALOVBSI
അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറേ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
മർക്കൊസ് 6:16 MALOVBSI
അതു ഹെരോദാവ് കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 6:17 MALOVBSI
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവൾ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
മർക്കൊസ് 6:18 MALOVBSI
സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
മർക്കൊസ് 6:20 MALOVBSI
യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
മർക്കൊസ് 6:21 MALOVBSI
എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
മർക്കൊസ് 6:22 MALOVBSI
ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊൾക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു.
മർക്കൊസ് 6:23 MALOVBSI
എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
മർക്കൊസ് 6:24 MALOVBSI
അവൾ പുറത്തിറങ്ങി അമ്മയോട്: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാൻസ്നാപകന്റെ തല എന്ന് അവൾ പറഞ്ഞു.
മർക്കൊസ് 6:25 MALOVBSI
ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: ഇപ്പോൾ തന്നെ യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ തരേണം എന്നു പറഞ്ഞു.
മർക്കൊസ് 6:26 MALOVBSI
രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
മർക്കൊസ് 6:28 MALOVBSI
അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.