YouVersion Logo
Search Icon

യോശുവ 19

19
1രണ്ടാമത്തെ നറുക്ക് ശിമെയോന് കുടുംബംകുടുംബമായി ശിമെയോൻമക്കളുടെ ഗോത്രത്തിനു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയിൽ ആയിരുന്നു. 2അവർക്കു തങ്ങളുടെ അവകാശത്തിൽ ബേർ-ശേബ, ശേബ, മോലാദ, 3ഹസർ-ശൂവാൽ, ബാലാ, ഏസെം, 4എല്തോലദ്, ബേഥൂൽ, ഹോർമ്മാ, 5സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, ഹസർ-സൂസാ, 6ബേത്ത്-ലബായോത്ത്, ശാരൂഹെൻ; ഇങ്ങനെ പതിമ്മൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും; 7അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; 8ഈ പട്ടണങ്ങൾക്കു ചുറ്റും തെക്കേ ദേശത്തിലെ രാമാ എന്ന ബാലത്ത്-ബേർവരെയുള്ള സകല ഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം. 9ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ട് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചു.
10സെബൂലൂൻമക്കൾക്ക് കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ്‍വരെ ആയിരുന്നു. 11അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‍വരെ ചെന്നു യൊക്നെയാമിനെതിരേയുള്ള തോടുവരെ എത്തുന്നു. 12സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരേ കിസ്ലോത്ത്താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിനു ചെന്ന് യാഫീയയിലേക്ക് കയറുന്നു. 13അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു. 14പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞ് യിഫ്താഹ്-ഏൽതാഴ്വരയിൽ അവസാനിക്കുന്നു. 15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്-ലഹേം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു. 16ഇതു സെബൂലൂൻമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
17നാലാമത്തെ നറുക്ക് യിസ്സാഖാരിന്, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നെ വന്നു. 18അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്, ശൂനേം, 19ഹഫാരയീം, ശീയോൻ, അനാഹരാത്ത്, 20രബ്ബീത്ത്, കിശ്യോൻ, ഏബെസ്, 21രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു. 22അവരുടെ അതിർ താബോർ, ശഹസൂമാ, ബേത്ത്-ശേമെശ്, എന്നിവയിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറ് പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു. 23ഇത് യിസ്സാഖാർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
24ആശേർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു. 25അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, 26അല്ലമ്മേലെക്ക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അത് പടിഞ്ഞാറോട്ട് കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി, 27സൂര്യോദയത്തിന്റെ നേരേ ബേത്ത്- ദാഗോനിലേക്കു തിരിഞ്ഞ് വടക്ക് സെബൂലൂനിലും ബേത്ത്- ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി ഇടത്തോട്ട് കാബൂൽ, 28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു. 29പിന്നെ ആ അതിർ രാമായിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞ് സക്സീബ് ദേശത്ത് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. 30ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു. 31ഇത് ആശേർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
32ആറാമത്തെ നറുക്ക് നഫ്താലിമക്കൾക്ക്, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നെ വന്നു. 33അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലുംകൂടി ലക്കൂംവരെ ചെന്ന് യോർദ്ദാങ്കൽ അവസാനിക്കുന്നു. 34പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത് -താബോരിലേക്കു തിരിഞ്ഞ് അവിടെനിന്ന് ഹുക്കോക്കിലേക്കു ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന്യ യെഹൂദായോടും തൊട്ടിരിക്കുന്നു. 35ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്, രക്കത്ത്, കിന്നെരോത്ത്, 36അദമാ, രാമാ, ഹാസോർ, 37കേദെശ്, എദ്രെയി, ഏൻ-ഹാസോർ, 38യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. 39ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
40ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു. 41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്, 42ശാലബ്ബീൻ, അയ്യാലോൻ, യിത്‍ലാ 43ഏലോൻ, തിമ്നാ, എക്രോൻ, 44എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്, 45യിഹൂദ്, ബെനേ-ബെരാക്ക്, ഗത്ത്-രിമ്മോൻ, 46മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരേയുള്ള ദേശവും ആയിരുന്നു. 47എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പൊയ്പോയി. അതുകൊണ്ട് ദാൻമക്കൾ പുറപ്പെട്ട് ലേശെമിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് കൈവശമാക്കി അവിടെ പാർത്തു; ലേശെമിനു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു. 48ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
49അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു. 50അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവൻ ആ പട്ടണം പണിത് അവിടെ പാർത്തു.
51ഇവ പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.

Currently Selected:

യോശുവ 19: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy