Bible App logo
Search Icon

SAM 8:4-9

SAM 8:4-9 MALCLBSI

മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കാൻ അവന് എന്ത് അർഹത? എങ്കിലും അവിടുന്നു മനുഷ്യനെ അവിടുത്തെക്കാൾ അല്പം മാത്രം താഴ്ത്തി, മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു. അവിടുന്നു സൃഷ്‍ടിച്ച സകലത്തിന്റെയുംമേൽ അവനെ അധിപതിയാക്കി, എല്ലാറ്റിനെയും അവന്റെ കാൽക്കീഴിലാക്കി. ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും ആഴിയിലെ മത്സ്യങ്ങളെയും സമുദ്രത്തിൽ ചരിക്കുന്ന സകല ജീവികളെയും തന്നെ. സർവേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.

Free Reading Plans and Devotionals related to SAM 8:4-9