SAM 46:1-5
SAM 46:1-5 MALCLBSI
ദൈവമാണ് നമ്മുടെ അഭയവും ബലവും; കഷ്ടതകളിൽ അവിടുന്ന് ഏറ്റവും അടുത്ത തുണ. അതുകൊണ്ട് ഭൂമി കുലുങ്ങിയാലും പർവതങ്ങൾ ഇളകി സമുദ്രമധ്യത്തിൽ വീണാലും നാം ഭയപ്പെടുകയില്ല. സമുദ്രം പതഞ്ഞിരമ്പട്ടെ, അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ കുലുങ്ങട്ടെ. നാം ഭയപ്പെടുകയില്ല. ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെതന്നെ, സന്തുഷ്ടമാക്കുന്ന ഒരു നദിയുണ്ട്. ദൈവം ആ നഗരത്തിൽ വസിക്കുന്നു, അതു നശിക്കുകയില്ല. അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും.








