SAM 24:1-5
SAM 24:1-5 MALCLBSI
ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ. സമുദ്രങ്ങളുടെമേൽ അവിടുന്ന് അതിനെ സ്ഥാപിച്ചു; പ്രവാഹങ്ങളുടെമേൽ അവിടുന്ന് അതിനെ ഉറപ്പിച്ചു. സർവേശ്വരന്റെ പർവതത്തിൽ ആർ കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആർ നില്‌ക്കും? ചിന്തയിലും പ്രവൃത്തിയിലും നിർമ്മലനായവൻ. മിഥ്യാമൂർത്തികളെ ആരാധിക്കാത്തവനും കള്ളസ്സത്യം ചെയ്യാത്തവനുംതന്നെ. സർവേശ്വരൻ അവനെ അനുഗ്രഹിക്കും, രക്ഷകനായ ദൈവം അവൻ നിർദോഷി എന്നു പ്രഖ്യാപിക്കും.