YouVersion Logo
Search Icon

SAM 136:1-9

SAM 136:1-9 MALCLBSI

സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ദിവ്യജ്ഞാനത്താൽ ആകാശത്തെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. പകൽ വാഴുവാൻ സൂര്യനെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.

Free Reading Plans and Devotionals related to SAM 136:1-9