YouVersion Logo
Search Icon

THUFINGTE 7:1-5

THUFINGTE 7:1-5 MALCLBSI

മകനേ, എന്റെ വാക്കുകൾ അനുസരിക്കുക; എന്റെ കല്പനകൾ സംഗ്രഹിക്കുക. എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക. അതു നിന്റെ വിരലിന്മേൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്‍ക്കുക. ജ്ഞാനത്തോടു ‘നീ എന്റെ സഹോദരി’ എന്നു പറയുക, വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക. ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.