YouVersion Logo
Search Icon

ISAIA 44:21-23

ISAIA 44:21-23 MALCLBSI

യാക്കോബേ, നീ ഇത് ഓർമിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്റെ ദാസനാണല്ലോ. നിനക്കു ഞാൻ ജന്മം നല്‌കി. ഇസ്രായേലേ, ഞാൻ നിന്നെ മറക്കുകയില്ല. നിന്റെ അതിക്രമങ്ങളെ ഞാൻ കാർമേഘത്തെ എന്നപോലെയും നിന്റെ പാപങ്ങളെ മൂടൽമഞ്ഞെന്നപോലെയും ഞാൻ തുടച്ചു നീക്കി. എന്റെ അടുക്കലേക്കു തിരിച്ചുവരിക. ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സർവേശ്വരൻ ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആർപ്പുവിളിക്കുക. പർവതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആർത്തുപാടുവിൻ!

Free Reading Plans and Devotionals related to ISAIA 44:21-23