YouVersion Logo
Search Icon

HABAKUKA 3:16-19

HABAKUKA 3:16-19 MALCLBSI

ആ ആരവം കേട്ടു ഞാൻ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു. എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികൾ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും. അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം. എന്നാലും ഞാൻ സർവേശ്വരനിൽ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കും. സർവേശ്വരനായ കർത്താവാണ് എന്റെ ബലം; പേടമാന്റെ കാലുകൾക്കുള്ള വേഗത എന്റെ കാലുകൾക്ക് അവിടുന്നു നല്‌കി; അവിടുന്ന് എന്നെ ഉന്നതങ്ങളിൽ നടത്തുന്നു.

Video for HABAKUKA 3:16-19

Verse Image for HABAKUKA 3:16-19

HABAKUKA 3:16-19 - ആ ആരവം കേട്ടു ഞാൻ നടുങ്ങി;
ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു.
എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി.
എന്റെ കാലടികൾ ഇടറുന്നു;
ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.
അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം.
ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം.
ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം;
തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം.
എന്നാലും ഞാൻ സർവേശ്വരനിൽ ആനന്ദിക്കും.
എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കും.
സർവേശ്വരനായ കർത്താവാണ് എന്റെ ബലം;
പേടമാന്റെ കാലുകൾക്കുള്ള വേഗത എന്റെ കാലുകൾക്ക് അവിടുന്നു നല്‌കി;
അവിടുന്ന് എന്നെ ഉന്നതങ്ങളിൽ നടത്തുന്നു.

Free Reading Plans and Devotionals related to HABAKUKA 3:16-19