YouVersion Logo
Search Icon

EXODUS 17:8-13

EXODUS 17:8-13 MALCLBSI

അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു. മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ നില്‌ക്കും.” മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്റെ മുകളിൽ കയറിനിന്നു. മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു. കുറെ കഴിഞ്ഞപ്പോൾ മോശയുടെ കൈകൾ കുഴഞ്ഞു; അപ്പോൾ അഹരോനും ഹൂരും ചേർന്ന് മോശയ്‍ക്ക് ഇരിക്കാൻ ഒരു കല്ല് കൊണ്ടുവന്നു; മോശ അതിൽ ഇരുന്നു. അവർ മോശയുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകൾ ഉയർന്നുനിന്നു. യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy