1
സങ്കീർത്തനങ്ങൾ 119:105
സമകാലിക മലയാളവിവർത്തനം
MCV
അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 119:105
2
സങ്കീർത്തനങ്ങൾ 119:11
അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 119:11
3
സങ്കീർത്തനങ്ങൾ 119:9
ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ.
Explore സങ്കീർത്തനങ്ങൾ 119:9
4
സങ്കീർത്തനങ്ങൾ 119:2
സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ
Explore സങ്കീർത്തനങ്ങൾ 119:2
5
സങ്കീർത്തനങ്ങൾ 119:114
അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 119:114
6
സങ്കീർത്തനങ്ങൾ 119:34
അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.
Explore സങ്കീർത്തനങ്ങൾ 119:34
7
സങ്കീർത്തനങ്ങൾ 119:36
അന്യായമായ ആദായത്തിലേക്കല്ല, അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.
Explore സങ്കീർത്തനങ്ങൾ 119:36
8
സങ്കീർത്തനങ്ങൾ 119:71
ഞാൻ കഷ്ടതയിൽ ആയതു നന്നായി അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ.
Explore സങ്കീർത്തനങ്ങൾ 119:71
9
സങ്കീർത്തനങ്ങൾ 119:50
അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം.
Explore സങ്കീർത്തനങ്ങൾ 119:50
10
സങ്കീർത്തനങ്ങൾ 119:35
അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 119:35
11
സങ്കീർത്തനങ്ങൾ 119:33
യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.
Explore സങ്കീർത്തനങ്ങൾ 119:33
12
സങ്കീർത്തനങ്ങൾ 119:28
എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ.
Explore സങ്കീർത്തനങ്ങൾ 119:28
13
സങ്കീർത്തനങ്ങൾ 119:97
ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 119:97
Home
Bible
Plans
Videos