മത്തായി 28
28
ഏശുവുക്ക് ഉശിരോറിനെ
മരുക്കോശ് 16:1–10; ലൂക്കോശ് 24:1–12; ഓകന്നാൻ 20:1–10
1ശബത്ത് നാൾ ഓഞ്ച് നാറാച്ചനാ വാനം വുടിഞ്ചവോളെ മക്ത്തലനക്കാറത്തി മറിയാവും ഇനിയൊരു മറിയാവും മടെ കാൺമ്പേക്ക് പോയെ. 2പെട്ടൊൺ ചരിയാനെ പൂമി കുലുക്കം ഒണ്ടായെ. എന്തൊണ്ണാ കരുത്താവിലെ തൂതൻ മേലോകത്തിൽ നുൺ ഉറയ്‌ങ്കി വന്ത് കല്ലെ ഉരുട്ടി മാത്തി അത്തുക്ക് മീത്തോട് ഇരുന്തെ. 3അവൻ ഉരുവം മിന്നൽ വോലത്തതും അവൻ ഉടനടെ മഞ്ചിവോലെ വെൺമയാ വൊളുത്തുമിരുന്തെ. 4കാവലാളികെ അവനെ കണ്ടു പേടിച്ച് നടിയ്ങ്കി തറുതറുത്ത് ചത്തവേരാവോലെ ആയെ.
5തൂതൻ പെണ്ണാകാൽ, “നിങ്കെ പേടിയാതേൻ; ശിലുവേൽ തറയ്‌ക്കെ വച്ചെ ഏശുവതാൻ നിങ്കെ തേടിനത് ഒൺ എനക്ക് തിക്കിനൊള്ളെ. 6അവൻ ഇങ്ക് നാത്തെ ഉടയാ ചൊല്ലിയവോലെ ഉശിരോറി എന്തിയേയെ; അവൻ കിടന്തെ ഇടമെ വന്തു കാണിൻ. 7‘അവൻ ചാവിൽ നുൺ ഉശിരോറി എന്തിയേയെ’ ഒൺ വേമാ പോയ് ഉടയാ ശിശിയരുകാൽ ചൊല്ലിൻ; ‘അവൻ നിങ്കാക്ക് മിന്നേ കെലീലേക്ക് പോനെ; അവനെ അങ്ക് വച്ച് നിങ്കെ കാണും’ ഒൺ ഏൻ നിങ്കകാൽ ചൊല്ലിയതെ നിങ്കെ നിനച്ചോനിൻ” ഒൺ ചൊല്ലിയെ.
8അതുനാലെ അവറെ തറു തറുപ്പോടേം പിരിയമോടേം വേമായേ മടേ വുട്ട് അവൻ ശിശിയരുകാക്ക് ചേതിയെ ചൊൽകേക്ക് ഓടിപ്പോയെ.
9പെട്ടൊൺ ഏശു അവറളെ കണ്ട് അവറകാൽ, “നിങ്കാക്ക് നിമതി” ഒൺ ചൊല്ലിയെ. അവറെ അവൻകാക്ക് പോയി അവൻ കാലെ പുടിച്ച് കുമിടെ വായ്‌ങ്കെ. 10ഏശു അവറകാൽ, “പേടിയാതേൻ; നിങ്കെ പോയ് എൻ ശിശിയരുകാടാനെ അണ്ണൻ തമ്പിയേരുകാൽ കെലീലേക്ക് പോവെ ചൊല്ലിൻ. അങ്ക് വച്ചി അവറെ എന്നെ കാണും” ഒൺ ചൊല്ലിയെ.
കാവലാളികെ അറിയിപ്പ്
11അം പെണ്ണാകാട് അങ്ക് നുൺ പോയവോളെ കാവൽ കൂട്ടത്തിലെ ചിലവേരാ പട്ടണത്തുക്ക് തിരുമ്പിപോയാലെ അങ്ക് നടമായെ കാരിയങ്കാടെ വലിയെ വലിയെ പൂയാരിയേരുക്ക് വെളിയേത്തിയെ. 12വലിയെ വലിയെ പൂയാരിയേരും മൂപ്പരുകാടും മത്തും കൂടി തീരുമാനമിട്ടാലെ പടയാളികേക്ക് കനേം അണകാടെ കൊടുത്തെ. 13“റാവ് എങ്കെ ഉറയ്‌ങ്കി കിടന്തെ തന്നിക്കാട് അവൻ ശിശിയരുകാട് വന്ത് അവൻ ചാവെ കട്ടു കൊണ്ടേയെ ഒൺ ചൊല്ലിൻ. 14ഇം കാരിയങ്കാടചൊല്ലി നാട്ടുമന്നനുക്ക് അറിവു കിടച്ചാ, നിങ്കെ കുത്തക്കാറായില്ലെ ഒൺ എങ്കെ അവനെ ചൊല്ലി ചമ്മതിയ്‌ക്കെ വച്ചോളെ, നിങ്കെ അതെ നിനച്ച് വരുത്തപ്പടെ വേണാ” ഒൺ ചൊല്ലിയെ.
15അം കാവലാളികെ അണകാടെ വായ്‌ങ്കാലെ അവറെ ചൊല്ലിയവോലെ ചെയ്യെ. അവറെ ചൊല്ലിയെ അം ചേതി ഇപ്പണും എകൂതര് ഇടേൽ പരന്തിരുക്കിനെ.
ശിശിയരുകാട് ചെയ്യിളെ കടമകാടചൊല്ലി ഏശു ചൊന്നെ
മരുക്കോശ് 16:14–18; ലൂക്കോശ് 24:36–49; ഓകന്നാൻ 20:19–23; അപ്പോശ്‌ത്തലര് തെയ്‌വ വേലെ 1:6–8
16പതിനൊണ്ണ് ശിശിയരുകാടും ഏശു ചൊല്ലിയിരുന്തവോലെ കെലീലേലെ അം മലേക്ക് പോയെ. 17ഏശുവെ കണ്ടവോളെ അവറെ അവനെ കുമിടെ വായ്‌ങ്കെ. അവറളിൽ ചിലവേരാക്ക് അത് ഏശുതാൻ ഒൺ നമ്പുകേക്കായതില്ലെ. 18ഏശു അവറകാക്ക് പോയ്; “മേലോകത്തിലേം പൂമീലേം അതികാരങ്കാടെ ബൂറാ എനക്ക് തന്തിരുക്കിനെ. 19-20അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
Kasalukuyang Napili:
മത്തായി 28: മന്നാൻ
Haylayt
Ibahagi
Kopyahin

Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in
@New Life Literature (NLL)