അപ്പോശ്‌ത്തലര് തെയ്‌വ വേലെ 20

20
പവുലോശ് മക്കതോനിയാവുക്കും അക്കായിക്കും പോനെ
1കലകമെല്ലാമോഞ്ച്, പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചുകൂട്ടി അവറാത്തുക്ക് തയിരിയമെ കൊടുത്തെ. പിന്നെ അവറകാൽ താൻ മണ്ണതൊൺ ചൊല്ലി മക്കതോനിയാവുക്ക് പോയെ. 2അവ്വിടത്തിൽ പോയ് അതത് ഇടത്തിലെ മാനടവനെ കനേകം വശനമെ ചൊല്ലി തയിരിയമെ കൊടുത്ത് അക്കായാവിൽ പോയ് ചേന്തെ. 3അവുടെ മൂണുമാശം ഇരുന്തെ; പിന്നെ ശിറിയാവുക്ക് കപ്പലിലോറി പോകേക്ക് പാണപ്പട്ടവോളെ എകൂതര് തനക്കെതിരാ കൂട്ടമിടിനെ ഒൺ തിക്കിനൊണ്ടായതും മക്കതോനിയാവ് വശി തിരുമ്പിപോവെ നിനച്ചെ. 4ബെരോവായിലെ പുറോശ് മകൻ ശോപത്തിരോശും തെശലോനിക്കാവുകാറാ അരിശ്‌ത്തരുക്കോശും ശെക്കുന്തോശും തെർവാക്കാറൻ കായോശും തിമോത്തിയോശും ആശിയാവുകാറാ തുകിക്കോശും തുറോപിമോശും എങ്കാക്ക് മിന്നേ പോയെ. 5തുറോവാശിൽ എങ്കളെ കാത്ത് ഇരുന്തെ. 6എങ്കെ പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകമോഞ്ച് പിലിപ്പിയാവിലിരുന്ത് കപ്പലിൽ ഓറിപ്പോയെ; അഞ്ച് നാളോഞ്ച് തുറോവാശിൽ അവറകാൽ പോയ് ചേന്തെ; അവുടെ എങ്കെ ഏള് നാൾ ഇരുന്തെ.
പവുലോശ് കടശിയാ തുറോവാശുക്ക് പോനെ
7വാരത്തിലെ മുതനാ അന്തിയോട് എങ്കെ അപ്പമെ മുറിപ്പേക്ക്#20:7 അപ്പമെ മുറിപ്പേക്ക് ഏശുകരുത്താവ് ചാവെ നിനയ്പ്പച്ചൂട്ടിതാൻ ഇതെ ചെയ്യിനത്. മൊത്തമാ കൂടി വന്തെ; പിത്തുനാ പവുലോശ് അങ്ക് ഇരുന്ത് അവറളെ വുട്ടുപോകേക്ക് നിനച്ചതുനാലെ നടുക്കൂർ ശാമം വരേക്ക് അവറളും മത്തും കുരവുട്ട് ഇരുന്തെ. 8എങ്കെ കൂടി ഇരുന്തെ മാളികേലെ ചിത്താറേൽ കനേകം തീമമെ കത്തി വച്ചിരുക്കുമെ. 9പവുലോശ് തെയ്‌വ വശനമെ കുരവുട്ടത് നടുക്കൂർ ശാമം വരെ നീണ്ടനാലെ ഊത്തിക്കോശ് ഒണ്ണെ ഉളന്താരി കുണാൻ ജനലുകാൽ#20:9 ജനൽ കൂരയകത്തിൽ നുൺ പുറത്തോടെ നോക്കേക്ക് പിത്തീൽ വയ്‌ക്കിനെ ചുറിയെ ചുറിയെ വാതൽ താൻ ഇത്. മിന്നേലെ ജനലുക്കെല്ലാം വിലങ്കാലെ കമ്പിയെ അടിയാപ്പോമെ. വാതലുക്കുവോലെ പലകേതാൻ ചാത്തി വയ്‌ക്കുമത്. ഇരുന്ത് ഉറക്കം തൂങ്കുമെ; നല്ലെ ഉറക്കമായവോളെ അവൻ ഇരുന്തെ മൂണാമത്തെ നിലേൽ നുൺ അടീക്ക് ബൂന്തെ; അവറെ അവനെ എടുത്താലെ നോയ്‌ക്കവോളെ അവൻ ഉശിരു വുട്ടു മണ്ടിയേയെ ഒൺ കണ്ടെ. 10തിടുക്കൊൺ പവുലോശ് അടീക്ക് ഉറങ്കിപ്പോയ് അവനേത്തിൽ കിടന്ത് അപ്പി പുടിച്ചാലെ, “പേടിയാതേൻ; ചെന്നുക്ക് ഉശിര് ഇരുക്കിനെ” ഒൺ പവുലോശ് ചൊല്ലിയെ. 11പിന്നെ പവുലോശ് മീത്തുക്ക് ഓറിപ്പോയ് അപ്പമെ മുറിച്ച് തുൺ, വാനം ബുടീനവരേക്ക് കുരവുട്ട് ഇരുന്തെ. പിന്നെ പവുലോശ് അങ്ക് ഇരുന്ത് മണ്ടിയേയെ. 12അവറെ അം ഉളന്താരിയെ ഉശിരോടെ കൂട്ടി എടുത്തുപോയെ; അന്നേരം താൻ അവറാത്തുക്ക് അമതി കിടച്ചത്.
പവുലോശ് തുറോവാശിലിരുന്ത് മിലേത്തോശുക്ക് പോനെ
13അശ്ശോശ് വരേക്ക് നടന്ത് പോകേക്ക് പവുലോശ് നിനച്ചനാലെ ചൊല്ലിവച്ചവോലെ അശ്ശോശിൽ വച്ച് കപ്പലിൽ ഏത്തികൊണ്ടോകാം ഒൺ എങ്കളും നിനച്ചെ; അകനെ എങ്കെ മിന്നേയേ കപ്പലിൽ ഓറിപ്പോയെ. 14അശ്ശോശിൽ വച്ച് എങ്കെ പവുലോശെ കണ്ടതും കപ്പലിലേത്തി മിതുലേനാ പട്ടണത്തുക്ക് പോയെ. 15അവുടെ നുൺ കപ്പലിൽ ഓറി കിയോശ് തുരുത്തുക്ക് കിട്ടെ പോയെ; അങ്ക് നുൺ പിത്തുനാ ശാമോശ് തുരുത്തിലും മറുനാ മിലേത്തോശുക്കും എങ്കെ പോയെ. 16എകനയൊണ്ണാലും വെന്തക്കോശ് ഉലുശോകത്തുക്ക് മിന്നേ എരുശലേമുക്ക് പോകോണും ഒൺ പവുലോശ് പയണമിട്ടെ; അതുനാലെ ആശിയാവിലേ ഇരുന്ത് നേരമോറാതിരപ്പച്ചൂട്ടിതാൻ എപശോശിൽ ഉറങ്കാതെ കപ്പലോട്ടി പോകേക്ക് നിനച്ചത്.
പവുലോശ് എപശോശിലെ മൂപ്പരുകാട്ടുകാൽ ഓര്‌പ്പേ ചൊല്ലി പോനെ
17മിലേത്തോശ് കൂറാ വച്ച് അവൻ എപശോശ് പള്ളീലെ മൂപ്പരുകാടെ ആളവുട്ട് വുളിച്ചെടുത്തെ. 18അവറെ അങ്ക് വന്തു ചേന്തതും ഇകനെ ചൊല്ലിയെ; ഏൻ ആശിയാവിൽ കാലവച്ചനായിരുന്ത് നിങ്കെ ഇടേൽ ഏൻ എകനെ പിശച്ചിരുന്തതൊൺ നിങ്കാക്ക് തിക്കിനൊള്ളതാനേ? 19ചിലെ എകൂതര് എനക്കെതിരാ ചൊല്ലികൂട്ടിയനാലെ ഏൻ കറുമമടഞ്ചും കരുത്താവിലെ ഒരു പണ്ണക്കാറനാനെ ഏൻ എളിമയായും കണ്ണീർ വടിഞ്ചും താൻ കരുത്താവിലെ വേലേ ചെയ്യത്. 20നിങ്കാക്ക് തേവയാനെ കാരിയങ്കാടെ എല്ലാം മറച്ച് വയ്യാതെ പൊതു ഇടത്തിലും നിങ്കെ കൂരകാട്ടിലും വച്ച് ഏൻ നിങ്കളെ പടിയ്‌ക്കെ വച്ചും ഉവതേശമെ തന്തുമിരുക്കിനതാനെ? 21പാപമെ വുട്ട് തെയ്‌വത്തുകാക്ക് തിരുമ്പി നങ്കെ കരുത്താവ് ഏശുകിരിശ്‌തുവുകാൽ നമ്പിക്കെ വയ്യിൻ ഒൺ എകൂതരുകാലും എകൂതരല്ലാത്തവേരാകാലും കൂടി കട്ടായമാ ചൊല്ലിയത് നിങ്കാക്ക് തിക്കിനൊള്ളതാനെ? 22ഇതെ, ഇപ്പെ ഏൻ പരിശുത്തെ ആത്തുമാവ് ചൊല്ലെ കേട്ട് എരുശലേമുക്ക് പോനെ; അങ്ക് എനക്ക് എന്താവനൊൺ എനക്ക് തിക്കിലെ. 23ഒണ്ണാ ഇരുട്ടറേം തണ്ടനേം എനക്കുചൂട്ടി കാത്ത് ഇരുക്കിനെ ഒൺ ഒവ്വൊരു പട്ടണത്തിലും വച്ച് തെയ്‌വ ആത്തുമാവ് മിന്നുക്കേ കാട്ടി തന്തിരുക്കിനതല്ലാതെ വോറൊണ്ണും എനക്ക് തിക്കിനാത്തെ. 24ഒണ്ണിരുന്താലും എൻ ഉശിരെ ഏൻ വലിയതൊൺ കെവുനിയാത്തെ; അത്തുക്ക് വിലയകൂടി കൊടുക്കിനതില്ലെ; തെയ്‌വ പിന്നിയമൊണ്ണെ നല്ലെ ചേതിയെ വുളിച്ച് ചൊൽ ഒൺ കരുത്താവ് ഏശുവുകാലിരുന്ത് കിടച്ചെ വേലയെ ഓയ്‌ക്കോണും ഒൺമട്ടും താൻ എനക്ക് ഇരുക്കിനത്.
25നിങ്കെ ഇടേൽ തെയ്‌വരാച്ചമെചൊല്ലി വുളിച്ച് ചൊല്ലി നടന്തെ എന്നെ ഇനി നിങ്കെ കാണാത്ത് ഒൺ ഇപ്പെ എനക്ക് തിക്കിനൊള്ളെ. 26അതുനാലെ നിങ്കളിൽ ആരൊണ്ണാലും നാശമായ് പോയാ അത്തുക്ക് ഏനില്ല കുത്തക്കാറൻ ഒൺ നിങ്കാക്ക് താക്കലെ തരിനെ. 27എന്തൊണ്ണാ തെയ്‌വം നിനച്ചതെ ഒണ്ണാം മറച്ച് വയ്യാതെ എല്ലാ കാരിയമാം നിങ്കകാക്ക് ചൊല്ലിയിരുക്കിനെ. 28നിങ്കെ ഉടവനുടവനാം തെയ്‌വ ആത്തുമാവ് നിങ്കകാൽ തന്തിരുക്കിനെ മാനടവനാം ചൂതാനമാ വച്ചിരിൻ; തെയ്‌വം ഉടയാ മകൻ ഇലത്തത്തിൽ വായ്‌ങ്കെ തെയ്‌വ ശവേ കൊൺ നടക്കിനവേരായായ് ഇരിൻ. 29ഏൻ പോയോഞ്ച് ചെന്നായ്‌കാടുവോലത്തെ കുറുപ്പു കെട്ടെ ആളുകെ നിങ്കെ ഇടേൽ വരും അവറെ നിങ്കളെ നാശമെ ചെയ്യും. 30നമ്പിയവേരായാനെ നിങ്കളെ നരിയെ ചൊല്ലി ഉടവുറെ വശിയിൽ നടത്തുകേക്കുചൂട്ടി നിങ്കെ ഇടേൽ ഇരുന്തെ ചിലവേരാ എന്തിനെ കാലം വരും. 31അതുനാലെ അയന്തിരിൻ; മൂണുവരിയം റാവൊണ്ണോ പകലൊണ്ണോ നാതെ കണ്ണീർ വടിഞ്ച് നിങ്കാക്ക് പുത്തിയെ ചൊല്ലി തന്തത് നിങ്കെ നിനച്ചോകോണും.
32നിങ്കളെ വളത്തുവേക്കും ഉടയാ ആളുകേക്കുചൂട്ടി വച്ചിരുക്കിനെ നൽവരമെ തരുകേക്കും ചക്കിതി ഒള്ളെ തെയ്‌വത്തുകാലെ പാതുകാപ്പിലും തെയ്‌വ ഇരക്കത്തിലെ വശനത്തിലും ഇപ്പെ ഏൻ നിങ്കളെ ഒപ്പടയ്‌ക്കിനെ. 33നിങ്കാക്ക് ഇരുക്കിനെ തങ്കമോ വെള്ളികാടോ തുണികാടോ എനക്ക് വേണ്ടെ. 34എനക്കും എൻ കൂട്ടത്തിൽ വന്തവേരാക്കുംചൂട്ടി ഇം കയ്യിൽ ഏൻ ചമ്പാരിച്ചതെ നിങ്കാക്ക് തിക്കിനൊള്ളതാനെ? 35വാങ്കിനതെ വുടെ കൊടുക്കിനതാൻ നല്ലത് ഒൺ കരുത്താവ് ഏശു ചൊല്ലിയിരുക്കിനതെ നിനച്ച് നിങ്കെ ചമ്പാരിച്ച് നോയാളികേക്ക് കൊടുക്കോണും; അത്തുക്ക് ഏൻ നിങ്കാക്ക് വശികാട്ടിയാ ഇരുക്കിനെ.
36ഇകനെ ചൊല്ലിയോഞ്ച് അവൻ അവറെ കൂട്ടത്തിൽ മുട്ടക്കുത്തി നുൺ വായാതിയെ. 37അവറെ അവനെ അപ്പി പുടിച്ച് നൊത്തി വലിയെ വായിൽ കോന്ത് കിടന്ത് തേര്‌ത്തേ ചൊല്ലി കടത്തിവുട്ടെ. 38ഇനിയിരുന്ത് തന്നെ കാണാത്ത് ഒൺ അവൻ ചൊല്ലിയനാലെ അവറാത്തുക്ക് ചരിയാനെ കവലെ ആയെ; കപ്പലുകാൽ വരേക്ക് അവറെ പവുലോശുക്ക് പുറകോടേ പോയെ.

เน้นข้อความ

แบ่งปัน

คัดลอก

None

ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้