1 കൊരിന്തിയര് 1

1
1-2തെയ്‌വ പിന്നിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനായ് വുളിച്ചെടുത്തെ പവുലോശും ഇണങ്കൻ ശോശ്‌ത്തനേശും കൊരിന്തിലെ തെയ്‌വ ശവേക്ക് എളുതിനത്. നിങ്കളും കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമമെ വുളിച്ച് കോക്കിനെ എല്ലാ ഇടത്തിലുമൊള്ളെ എല്ലാരും കിരിശ്ത്തുഏശുവിൽ ചുത്തമാക്കപ്പട്ടവേരാളും തെയ്‌വത്തിലെ ചുത്തമാനെ ആളുകയായ് വുളിയ്‌ക്കപ്പട്ടവേരാളും താൻ; അവൻ അവറളിലേം നങ്കളിലേം കരുത്താവുതാൻ.
3നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവുകാൽ നുണ്ണും നിങ്കാക്ക് ഇരക്കമും നിമതീം ഒണ്ടാകട്ടെ.
ഏശു കിരിശ്‌ത്തുവിലൊള്ളെ നൽവരം
4നിങ്കാക്ക് കിരിശ്ത്തു ഏശുവിൽ തന്തിരുക്കിനെ തെയ്‌വ ഇരക്കംനാലെ ഏൻ എൻ തെയ്‌വത്തുക്ക് എപ്പണും നണ്ണിയെ ചൊന്നെ. 5-6കിരിശ്ത്തു ഏശുവെ ചൊല്ലിയൊള്ളെ ശാച്ചിയം നിങ്കളേത്തിൽ ഉറപ്പായിരുക്കിനനാലെ നിങ്കെ എല്ലാ കാരിയത്തിലും എടുത്തു ചൊല്ലിയാ നിങ്കളിലെ പേച്ച് വാത്തേലും എല്ലാ അറിവിലും അവനാലെ മികന്തവേരാ ആയിരുക്കിനെ. 7അതുനാലെ നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തു വെളിപ്പടിനതെ ആശയോടെ കാത്ത് ഇരുക്കിനെ നിങ്കാക്ക് എല്ലാ ആത്തുമീകെ വരങ്കാടും കിടച്ച് ഇരുക്കിനെ. 8നങ്കെ കരുത്താവ് ഏശു കിരിശ്‌ത്തുവിലെ നാളിൽ കുത്തം നാത്തവേരാളായിരുപ്പേക്ക് അവൻ നിങ്കളെ കടശിവരേക്ക് ഉറപ്പോടെ നുറുത്തും. 9അവൻ മകനും നങ്കെ കരുത്താവുമാനെ ഏശുകിരിശ്ത്തുവും മത്തുമൊള്ളെ കൂട്ടായ്‌മേക്ക് നിങ്കളെ വുളിച്ചെടുത്തിരുക്കിനെ തെയ്‌വം നമ്പിക്കയാനവൻ താൻ.
ശവേൽ പലെ കൂട്ടക്കാറാ
10ഏശുവിൽ നമ്പുനവേരാളേ, നിങ്കെ കുരവുടിനവോളെ അക്കുമിക്കും ചൊന്നതെ കയ്യേൽക്കുകേം പിന്നിപ്പൊണ്ണും നാതെ ഒരേ മനശോടേം ഒരേ നിനപ്പോടേം ഒത്തുമയാ ഇരുക്കോണും ഒൺ ഏൻ നിങ്കകാൽ നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ പുത്തിയെ ചൊന്നെ. 11ഏശുവിൽ നമ്പുനെ എൻ ആളുകളേ, നിങ്കെ ഇടേൽ തറുക്കം ഒള്ളതൊൺ കിളോവാവ് കൂരേലെ ആളുകയാലെ എനക്ക് ചേതി കിടച്ചിരുക്കിനെ. 12എന്തൊണ്ണാ നിങ്കെ ഒവ്വൊരാളും ഏൻ പവുലോശ് കൂട്ടക്കാറൻ ഒണ്ണും ചിലവേരാ എങ്കെ അപ്പല്ലോശ് കൂട്ടക്കാറൻ ഒണ്ണും വോറെ ഒള്ളവേരാ കേപ്പാവ് കൂട്ടക്കാറൻ ഒണ്ണും വോറേ ചിലവേരാ എങ്കെ കിരിശ്ത്തു കൂട്ടക്കാറൻ ഒണ്ണും ചൊന്നെ. 13ഒണ്ണാ കിരിശ്ത്തുവെ പകുക്കേക്ക് മുടിയുമീ? പവുലോശ് ഒണ്ണെ ഏനീ നിങ്കാക്കുചൂട്ടി ശിലുവേൽ ഓറിയത്? ഇല്ലെ നിങ്കെ പവുലോശ് നാമത്തിലീ രാടിപിരാടിയത്?
14-15പവുലോശ് നാമത്തിൽ ഏൻ രാടിപിരാടിയെ ഒൺ നിങ്കളിൽ ആരും ചൊല്ലാതിരുപ്പേക്ക് കിരിശ്‌പ്പോശാം കായോശാം വുടെ നിങ്കളിൽ ആരാം രാട്ടിപിരാട്ടാതിരുക്കിനനാലെ എൻ തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ. 16തേവാനോശ് കൂരക്കാറാളാം ഏൻ രാട്ടിപിരാട്ടിയെ; അല്ലാട്ടി വോറാളുകളെ രാട്ടിപിരാട്ടിയതീ? ഒൺ എനക്ക് നിനവുനാത്തെ. 17രാട്ടിപിരാട്ടുകേക്ക് നാത്തെ കിരിശ്ത്തു എന്നെ കടത്തിവുട്ടത്; നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്കുതാൻ; കിരിശ്‌ത്തുവുക്ക് ഒള്ളെ ശിലുവേലെ ചക്കിതി നശിച്ച് കെട്ട് പോകാതിരുപ്പേക്കുചൂട്ടി ഏൻ മനിശെ മാനടവൻ പുത്തീൽ നാത്തെ വുളിച്ച് ചൊല്ലിയത്.
കിരിശ്ത്തു തെയ്‌വത്തിലെ അറിവാം ചക്കിതിയാം വെളിപ്പടുത്തിനെ
18ശിലുവേലെ വശനം നശിച്ച് കെട്ട് പോനവനുക്ക് പുത്തി കെട്ടതും രച്ചിക്കപ്പടിനെ നങ്കാക്ക് തെയ്‌വ ചക്കിതീം താൻ.
19“അറിവാളികെ അറിവെ ഏൻ നാശമാക്കും; പുത്തി ഒള്ളവേരാ പുത്തികാടെ ഏൻ വുറുതാവാക്കും”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? 20അറിവാളികെ എങ്കിടെ? മതപണ്ടിതരുകാട് എങ്കിടെ? ഇവ്വുലകത്തിൽ ഏയിലെ കെട്ടിനെ അറിവാളികെ എങ്കിടെ? ഇം ഉലകത്തിലെ അറിവെ തെയ്‌വം പുത്തി കെട്ടതൊൺ തുറന്ത് കാട്ടിയിരുക്കിനെ.
21തെയ്‌വത്തിലെ അറിവാലെ അവനെ അറീകേക്ക് ഉലകം നോക്കാതെ ഉലകത്തിലെ അറിവാലെ തിക്കിലൊണ്ടാകേക്ക് നോക്കിനനാലെ ഉലകത്തുക്ക് തെയ്‌വമെ തിക്കിലൊണ്ടാകേക്ക് മുടിയാത്ത്; എങ്കെ വുളിച്ച് ചൊല്ലിയെ വശനം വോറെ ഒള്ളവേരാ പുത്തി കെട്ടതൊൺ കണ്ടെ; ഒണ്ണാ തെയ്‌വം നമ്പുനവേരാക്ക് അതെ രച്ചിക്കപ്പടുകേക്ക് ഇടയായ്‌ക്കെ; ഇത് തെയ്‌വത്തുക്ക് പിരിയമായെ. 22എകൂതര് അടകാളമെ കോക്കുകേം എകൂതരല്ലാത്തവേരാ അറിവെ തേടുകേം ചെയ്യിനെ. 23എങ്കളോ ശിലുവയടഞ്ചെ കിരിശ്ത്തുവെ വുളിച്ച് ചൊന്നെ; ഒണ്ണാ അത് എകൂതരുക്ക് തടങ്കലും എകൂതരല്ലാത്തവേരാക്ക് പുത്തി കെട്ടതുമാനെ. 24ഒണ്ണാ തെയ്‌വം വുളിച്ചെടുത്തെ എല്ലാരുക്കും എകൂതരുക്കും എകൂതരല്ലാത്തവേരാക്കും കിരിശ്ത്തു തെയ്‌വ ചക്കിതീം തെയ്‌വത്തിലെ അറിവുമാനെ. 25തെയ്‌വത്തിലെ പുത്തികേട് മനിശെ മാനടവൻ അറിവകാട്ടി വലിയതുതാൻ; തെയ്‌വത്തിലെ ചക്കിതി നാത്തെ നിലമെ മനിശെ മാനടവൻ ചക്കിതിയക്കാട്ടി വലിയതുതാൻ.
26ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, തെയ്‌വം നിങ്കളെ വുളിച്ചവോളെ നിങ്കെ എകനെ ഇരുന്തതൊൺ നിനേനിൻ; മനിശെ മാനടവൻ നിനവുക്കൊണ്ണാ നിങ്കളിൽ പലെ ആളുകേം അറിവൊള്ളവേരാളോ ചാതീൽ പുടിപാട് ഒള്ളവേരാളോ വലിയെ കൂരക്കാറാളോ ഇല്ലെ. 27ഒണ്ണാ അറിവൊള്ളവേരാളെ വെക്കം കെടുത്തുകേക്ക് തെയ്‌വം ഉലകത്തിൽ ഒരു പുത്തീം നാത്തവേരാളെ വുളിച്ചെടുത്തും തുറമൊള്ളതുകാടെ വെക്കമെ കെടുത്തുകേക്ക് തെയ്‌വം ഉലകത്തിൽ ഒരു തുറമും നാത്തതുകാടെ തേടീമെടുത്തെ. 28ഇം ഉലകത്തിൽ വിലയൊള്ളതെ നാതിനാതയാക്കേക്കുചൂട്ടി തെയ്‌വം താണവേരാളാം ഉതവിനാത്തതും വിലനാത്തതുമാനെ വേരാളെ പുറിച്ചെടുത്തെ. 29തെയ്‌വത്തുക്ക് മില്ലോട് ആരും പെരുമപ്പടാതിരുക്കേക്കുതാൻ അകനെ ചെയ്യത്. 30-31നിങ്കളോ തെയ്‌വംനാലെ കിരിശ്ത്തു ഏശുവിൽ ഇരുക്കിനെ.
“പെരുമപ്പടിനവൻ കരുത്താവിൽ പെരുമപ്പടട്ടെ”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനവോലെ ആകേക്ക് അവൻ നങ്കാക്കുചൂട്ടി അറിവും നീതീം ചുത്തമാകലും വീണ്ടെടുപ്പുമായെ.

ที่ได้เลือกล่าสุด:

1 കൊരിന്തിയര് 1: മന്നാൻ

เน้นข้อความ

แบ่งปัน

คัดลอก

None

ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้