Chapa ya Youversion
Ikoni ya Utafutaji

HOSEA 3

3
ഹോശേയായും അവിശ്വസ്തയായ സ്‍ത്രീയും
1സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാർപ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേൽജനത്തെ സർവേശ്വരനായ ഞാൻ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.” 2പതിനഞ്ചു ശേക്കെൽ വെള്ളിയും ഒന്നര ഹോമർ ബാർലിയും കൊടുത്തു ഞാൻ അവളെ വാങ്ങി. 3ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെകൂടെ പാർക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷൻറേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിൻറേതായി വർത്തിക്കും.”
ഇസ്രായേലിന്റെ തിരിച്ചുവരവ്
4ഇങ്ങനെ ഇസ്രായേൽജനത ദീർഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും. 5പിന്നീട് ഇസ്രായേൽജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സർവേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവർ ഭയഭക്തിയോടെ സർവേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും.

Iliyochaguliwa sasa

HOSEA 3: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia