1 കൊരിന്തിയര് 3
3
തെയ്‌വത്തിലെ കൂട്ട് വേലക്കാറാ
1ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, എനക്ക് നിങ്കകാൽ തെയ്‌വ ആത്തുമാവ് ഒള്ളവേരാകാൽ വോലനാത്തെ, ഉലകത്തിലെ മാനടവൻകാൽവോലേം കിരിശ്ത്തുവിൽ പക്കുവതെ നാത്തെ കുഞ്ചിക്കാട്ടുകാക്കുവോലെ മട്ടുംതാൻ കുരവുടുകേക്കായത്. 2വൻതീൻ കുശന്തെ പുള്ളകാട്ടിലെ വകുത്തുക്ക് പുടിയാത്തതുവോലെ കടിനമാനെ ഉവതേശങ്കാട് നിങ്കാക്ക് വിളക്കമാകാപ്പോമെ; ഇപ്പണും നിങ്കാക്ക് വിളക്കമാകാത്തെ; അതുനാലെ വൻ തീനനാത്തെ പാലതാൻ നിങ്കാക്ക് ഏൻ തന്തത്. 3നിങ്കെ ഇടേൽ ഇപ്പണും പുറണീം പിണക്കും ഒള്ളെ; അതുനാലെ നിങ്കെ ഇപ്പണും ഉലകത്തിലെ മാനടവൻകാടുവോലേം പുശു മനിശരുകാടുവോലേംതാൻ. 4“ഏൻ പവുലോശ് കൂട്ടക്കാറൻ” ഒൺ ഒരാളും “ഏൻ അപ്പല്ലോശ് കൂട്ടക്കാറൻ” ഒൺ ഇനിയൊരാളും ചൊന്നവോളെ നിങ്കെ പുശു മനിശരുകാടുവോലതാനേ?
5അപ്പല്ലോശ് ആര്? പവുലോശ് ആര്? നിങ്കളെ നമ്പിക്കേക്ക് കുടത്തെ ഏവൽക്കാറാ മട്ടുംതാൻ എങ്കെ; കരുത്താവ് എങ്കളെ ആയ്‌ക്കിവച്ചെ വേലേ മട്ടുംതാൻ എങ്കെ ഒവ്വൊരാളും ചെയ്യിനത്. 6വിതകാറൻ വിത്തെ വിതയ്‌ക്കിനവോലെ ഏൻ നിങ്കകാൽ നല്ലെ ചേതിയെ ചൊല്ലിയെ, വിത്തെ നനയ്‌ക്കിനവോലെ അപ്പല്ലോശ് ഏൻ തുടയ്‌ങ്കി വച്ചെ വേലയെ പക്കുവമാ പരിശുരിയ്‌ക്കെ, ഒണ്ണാ തെയ്‌വം താൻ അതെ വളത്തിയത്. 7വളത്തിനത് തെയ്‌വം മട്ടുംതാൻ; അതുനാലെ നടിനവനോ നനയ്‌ക്കിനവനോ ഒണ്ണുമേയില്ലെ. 8നടിനാളും നനയ്‌ക്കിനാളും ഒരേവോലതാൻ; ഒവ്വൊരാക്കും അവനവൻ ചെയ്യിനെ വേലേക്ക് തകുന്തെ കൂലി കിടയ്‌ക്കും. 9എങ്കനേ തെയ്‌വത്തിലെ കൂട്ട് വേലക്കാറാ; നിങ്കെ തെയ്‌വത്തിലെ ഒരു തോട്ടമും തെയ്‌വത്തിലെ കൂരേംതാൻ.
10തെയ്‌വം എനക്ക് തന്തെ ഇരക്കമാനെ വരത്തുക്ക് ഒത്തവോലെ അറിവിൽ ഏൻ മികന്തെ വേലക്കാറനായ് അടിത്താനമെ ഇട്ടെ; വോറൊരാ അത്തുക്ക് മീത്തോട് വേലെ ചെയ്യിനെ; ഒണ്ണാ ഒവ്വൊരാളും താൻ എകനെ ചെയ്യിനെ ഒൺ നോയ്‌ക്കോകോണും. 11ഇപ്പണെ ഒരു അടിത്താനമൊള്ളനാലെ ഇനിയൊരു അടിത്താനമെ ഇടുകേക്ക് ആരുനാലേം മുടിയാത്ത്; ഏശു കിരിശ്‌ത്തുതാൻ ഇട്ടിരുക്കിനെ അം അടിത്താനം. 12ഇം അടിത്താനത്തുക്ക് മീത്തോട് ചിലയാളുകെ തങ്കത്തിലോ വെള്ളീലോ മാണിക്കെ കല്ലിലോ വോറെ ഒള്ളവേരാ തടീലോ പുല്ലിലോ പീരീലോ വേലേ ചെയ്യും. 13ഒണ്ണാ നായവിതിനാളിൽ ഒരോരുത്തനും ഇത്തിൽ ഏളത്തിൽ വച്ച് വേലെ ചെയ്യെ ഒൺ തീയാലെ വെളിപ്പട്ട് വരുകേം അവറെ എകത്തെ വേലെ ചെയ്യെ ഒൺ തീയാലെ ചോതനെ ചെയ്‌കേം ചെയ്യും. 14ഒരാ ചെയ്യത് നിലെ നുണ്ണതൊണ്ണാ അവനുക്ക് അത്തിലെ കൂലി കിടച്ചോകും. 15അത് വെന്ത് പോനതൊണ്ണാ അവനുക്ക് നട്ടമൊണ്ടാകും; ഒണ്ണാലും അവൻ തീയിൽ നുൺ രച്ചപടിനവോലെ രച്ചപ്പട്ടോകും.
16നിങ്കെ തെയ്‌വത്തിലെ ആലയമൊണ്ണും തെയ്‌വ ആത്തുമാവ് നിങ്കളേത്തിൽ കുടിയിരുക്കിനെ ഒണ്ണും നിങ്കാക്ക് തിക്കിനാത്തതീ? 17തെയ്‌വത്തിലെ ആലയമെ നാശമാക്കിനവനെ തെയ്‌വമും നാശമാക്കും; തെയ്‌വത്തിലെ ആലയം ചുത്തമാനത്; അം ആലയം നിങ്കളേതാൻ.
18ആരും ഉടവനുക്ക് വഞ്ചനെ ചെയ്‌വാനില്ലെ; നിങ്കളിൽ ആരൊണ്ണാലും ഉലകത്തിലെ ആളുകേക്ക് മില്ലോട് താൻതാൻ പെരീലെ അറിവാളിയൊൺ നിനയ്‌ക്കിനതൊണ്ണാ അവൻ മെച്ചക്കമാനെ അറിവാളി ആളത്തുക്കുചൂട്ടി ഉലകത്തുക്ക് മില്ലോട് അറിവുകെട്ടാ ആകോണും. 19ഇം ഉലകത്തിലെ അറിവ് തെയ്‌വത്തിലെ കണ്ണുക്ക് മില്ലോട് പുത്തി കെട്ടതുതാൻ.
“അവൻ അം അറിവാളികളെ ഉടവുറെ കോളാരിലേ പുടിയ്‌ക്കിനെ”
ഒണ്ണും,
20“അറിവാളികളിലെ നിനവുകാട് ഒണ്ണും നാത്തതൊൺ കരുത്താവുക്ക് തിക്കിനൊള്ളെ”
ഒണ്ണും തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? 21അതുനാലെ മനിശെ മാനടവനിൽ പെരുമപ്പടുവാനില്ലെ; എല്ലാം നിങ്കാക്ക് ഒള്ളതാൻ. 22അത് പവുലോശോ, അപ്പല്ലോശോ, കേപ്പാവോ, ഉലകമോ, ഉശിരോ, ചാവോ, ഇപ്പെ ഒള്ളതോ, വരുകേക്കൊള്ളതോ എല്ലാം നിങ്കാക്കൊള്ളതാൻ. 23നിങ്കളോ കിരിശ്‌ത്തുവുക്ക് ഒള്ളവേരാ; കിരിശ്ത്തു തെയ്‌വത്തുക്ക് ഒള്ളാളും.
Aktualisht i përzgjedhur:
1 കൊരിന്തിയര് 3: മന്നാൻ
Thekso
Ndaje
Kopjo
A doni që theksimet tuaja të jenë të ruajtura në të gjitha pajisjet që keni? Regjistrohu ose hyr
@New Life Literature (NLL)