YouVersion Logo
Search Icon

അപ്പൊശ്തലൻമാര തെയ്‌വവേലകള് 16

16
തിമ്ത്തിയോശ് പവ്‌ലോശ്‌ന്റയം ശീലാശ്‌ന്റയം പിറ്റ പോന്റാൻ
1പവ്‌ലോശ് തെർവയിലും ലുശറയിലും എത്തിയാൻ; തിമ്ത്തിയോശിന്റ് പേരൊള്ള ഒര ശിശിയൻ അവടയൊണ്ടാഞ്ഞ്ത്; അവൻ നമ്പ്കാറിയാഞ്ഞ ഒര എകൂതക്കാറീന്റ കയ്യൻ ആഞ്ഞ്ത്; അവന്റ അപ്പൻ ഒര കിരീക്ക്കാറനാഞ്ഞ്ത്. 2ലുശറയിലും ഇക്കോനിയിലും ഒള്ള നമ്പ്കാറ്ക്ക് നെല്ല ശാശിയമൊള്ളവനാഞ്ഞ്ത് തിമ്ത്തിയോശ്. 3തിമ്ത്തിയോശ്‌ന അവന്റ പിറ്റ എട്ത്ത് പോവാൻ പവ്‌ലോശ് ഇട്ടപ്പെട്ടാൻ; തിമ്ത്തിയോശ്‌ന്റ അപ്പൻ കിരീക്ക്കാറൻ ആഞ്ഞ്തിന്റ് ആ താവീലൊള്ള എകൂതൻമാര്ക്ക് തിക്കൊണ്ടാഞ്ഞ്ത്; അത്കൊണ്ട്‌ തിമ്ത്തിയോശ്‌ന പരിച്ചേതന കെയിപ്പിച്ചാര്. 4അവങ്ങ പട്ടണം പൂര ചിറ്റി നടന്ന് എര്ശലേമില അപ്പൊശ്തലൻമാരും മൂപ്പൻമാരും കൂടി തീരമാനിച്ച നേമം നമ്പ്കാറോട പേശത്തം അത്‌ന്റ ചൊല്ല്ക്ക് നെപ്പാനിക്കി അവങ്ങളോട പേശത്തം ചെയ്ഞ്ഞാര്. 5ആണ പള്ളിക്കാറ് നമ്പീല് ഒറക്കത്തം ഓരോ നാളയ്‌ക്കും പെര്കി പെര്കി കൂടത്തം ചെയ്ഞ്ഞാര്.
തൊറവാശീല് വെച്ച് പവ്‌ലോശ് ക്‌നാവ് കാണന്റാൻ
6ഏശിയ താവീല് തെയ്‌വവയനം പേശ്‌വാൻ തെയ്‌വത്ത്ന്റ ഉശ്റ് അവങ്ങള ശമ്മ്തിക്കാഞ്ഞത് കൊണ്ട് അവങ്ങ, പ്റ്ക്കിയ, കെലാത്തിയ ഇന്റ് പേശന്റ താവ്തിന്ന പിയ്യാര്. 7പിയ്യ വെയിക്കി മുശിയില് എത്തി ആ വെയിക്കി വിതുനിക്കി പോവാൻ പാത്താര്; ഇന്റെ ഏശുവ്ന്റ ഉശ്റ് അവങ്ങള അത്ക്ക് ശമ്മ്തിച്ച്‌ല. 8അത്കൊണ്ട് അവങ്ങ മുശിയവെയ്‌ക്കി പിയ്യ് തൊറവാശീല് എത്തിയാര്. 9ആ രായ് പവ്‌ലോശ് ഒര ക്‌നാവ് കണ്ടാൻ; ആ ക്‌നാവീല് മക്കതോനിയക്കാറനാഞ്ഞ ഒരത്തൻ, “മക്കതോനിയില് വന്ത് എങ്ങ്ക്ക് ഓകാരം കെട്ട്” ഇന്റ് കെഞ്ചിപ്പേശന്റത് അവൻ കണ്ടാൻ. 10ഈണ ക്‌നാവ് കണ്ടപ്പൻ അവങ്ങളോട നെല്ലശേതി വിളിച്ച് പേശ്‌വാൻ തെയ്‌വം എങ്ങള വിളിക്കിന്റാനിന്റ് എങ്ങ ഒറപ്പിച്ചം, അത്കൊണ്ട് തിട്ക്ക്ന മക്കതോനിക്കി പോവാൻ എങ്ങ എള്മ്പിയം.
ലുതീന്റ മനശ്‌മാറ്റം
11ആണ എങ്ങ തൊറവാശീല് നെന്റ് കപ്പലേറി ശമൊത്ത്റാക്കിയിലും പിറ്റീ നാളക്കി നവപൊലിക്കും പിയ്യം. 12അവടനെന്റ് മക്കതോനിയ താവീല #16:12 മക്കതോനിയില നാല് പട്ടണത്തീല് ഒന്റാണും പില്‌പ്പിപട്ടണമാഞ്ഞ റോമക്കാറ് കുടിയേറി പൊളയ്‌ക്കന്റത്‌മാഞ്ഞ പില്‌പ്പിക്കും പിയ്യം; അവട എങ്ങ ഇത്ത്റിനാള് കുടിയിരന്നം. 13ശവത്ത് നാള് പട്ടണത്ത്ന്റ എര്ക്‌ക്കൊള്ള തോട്ട്ന്റ എര്‌ക്‌ക്ക് എങ്ങ പിയ്യം; എകൂതൻമാര് കുമ്പ്ട്‌വാനിക്കി വന്ത കൂടന്റ താവ് ഒണ്ട് ഇന്റ് എങ്ങ നെനച്ചം; എങ്ങ അവട ഇര്ന്ന് വന്ത്കൂടിയ മക്കളോട പിര്പ്പ്ത്തി ഇട്ടം. 14എങ്ങ പിര്പ്പ്ത്തി ഇട്ടത് കേട്ട് ഇര്ന്ന മക്കളീല് ഒര്ത്തി വെലയൊള്ള ചെവത്ത പട്ട്ശീല വിക്കന്റവളം തുയതയ്‌രിയക്കാരിയ്‌മാഞ്ഞ ലുതിയ ഇന്റ് പേശന്റ പിള്ളയാഞ്ഞ്ത്; അവ്ള് തെയ്‌വത്ത്ന കുമ്പ്ടന്റ ഒര പിള്ളയാഞ്ഞ്ത്; പവ്‌ലോശ് പേശന്റത് കേപ്പാൻ കർത്താവ് അവള മനശ് തൊറന്ന്ത്. 15അവ്ളും അവള വീട്ട്കാറും തെയ്‌വകുളി കെയ്യേറ്റ് കെയിഞ്ഞ്, “നാന് കർത്താവീല് നമ്പ്‌വാനിക്കി പെറ്റന്റവള് ഇന്റ് നിങ്ങ്ക്ക് ഒറപ്പൊണ്ടങ്ങി എന്റ വീട്ടീല് വന്ത് കുടിയിരവൻ” ഇന്റ് അവ്ള് പേശീത്. ലുതീന്റ ചിത്താന്തം കൂടിയിപ്പൻ എങ്ങ അവടക്കി പിയ്യം.
പവ്‌ലോശും ശീലാശും ഏല്‌ക്കൂട്ടീല്
16ഒരനാളക്കി എങ്ങ കുമ്പ്ടന്റ താവ്ക്ക് പിയ്യപ്പൻ; പൂതം പിടിച്ച ഒര അടിമപ്പിള്ളയിന കണ്ടം അവ്ള് ആ പൂതത്ത്ന്റ ശക്ക്തികൊണ്ട് വെര്‌വാനിരക്കന്റ കാരിയങ്ങള് പേശ്‌വാനിക്കി പെറ്റന്റവളാഞ്ഞ്ത്; ഈണ വെര്‌വാനിക്കി ഇര്ക്ക്ന്റ ശേതികള് പേശി അവ്ള് അവള ഏമാൻമാര്ക്ക് കൊള്ള ഉറവായ്യൊണ്ടാക്കി കൊടത്തത്. 17അവ്ള് പവ്‌ലോശ്‌ന്റയും എങ്ങളയം പിറ്റ വന്ത്, “ഇവങ്ങ ഒക്ക തേവമാരീക്കായും വെലീവനാഞ്ഞ തെയ്‌വത്ത്ന്റ വേലക്കാറൻമാരാണം” ഇന്റും “രച്ചീന്റ വെയ് ആണും ഇവങ്ങ നിങ്ങളോട പേശന്റത്” ഇന്റും ആറ്ത്ത് വിളിച്ച്ത്. 18ഇത് പല നാളയ്‌ക്കും പേശീത്. പവ്‌ലോശ്ക്ക് ഇത് ഒര ശെല്ലിയും ആഞ്ഞ്ത്; അവൻ അവളാട്ടക്കി തില്‌മ്പി അവ്ള്ക്ക് പിടിച്ചിരന്ന പൂതത്തോട, “അവള വിട്ട്പോ ഇന്റ് ഏശുകിര്ശ്തുവ്ന്റ പേരില് നാന് നിന്നോട പേശന്റൻ” ഇന്റ് പേശിയാൻ. അപ്പത്തിന്ന പൂതം അവള വിട്ട് പീത്.
19അവ്ങ്ങ്ക്ക് ഉറവായ് കിട്ടന്റ വെയ്യ് നെന്റ് പീത് കൊണ്ട് ആ പിള്ളയിന്റ ആള്കള് പവ്‌ലോശ്‌നയും ശീലാശ്‌നയം പിടിച്ച് വെലിച്ച് നാട്ടീല് കൂട്ടംകെട്ടന്റ ആള്കള മൊകത്ത് എട്ത്ത് പിയ്യാര്. 20അവങ്ങള അതികാരികള മൊകത്ത് നെർത്തി ഈണ പേശിയാര്, “ഇവങ്ങ എകൂതൻമാരാണും; അവങ്ങ നമ്മള നാട്ടീല് ചണ്ട ഒണ്ടാക്കന്റാര്. 21റോമാക്കാറാഞ്ഞ നമ്മള നേമത്ത്ക്ക് എത്റാഞ്ഞ ആശാരങ്ങള് ഇവങ്ങ പടിപ്പിക്കിന്റാര്; എങ്ങ്ക്ക് അത്‌ന്റ ചൊല്ല്ക്ക് നെപ്പാനിക്കോ നടപ്പാനിക്കോ പെറ്റ്ത്ത്‌ല.” 22പവ്‌ലോശ്ക്കും ശീലാശ്ക്കും എത്റാഞ്ഞ് ആള്കള് വന്താര്; അതികാരികള് അവങ്ങള ഉട്പൊടവകള് വെലിച്ച് കീറി അവങ്ങള ചാട്ടവാറ്കൊണ്ട് അടിപ്പാനിക്കി ഉത്തറവിട്ടാര്. 23അവങ്ങള ഒരിന്ന അടിയടിച്ച് ഏല്‌ക്കൂട്ടീല് ഇട്ടാര്; ഇവങ്ങള ഏല്‌ക്കൂട്ടീല് നെല്ലത്പേല പൂട്ടിയിട്‌വാനിക്കി ഏല്‌ക്കൂട്ട്ന്റ അതികാരിയോട ഉത്തറവ്ട്ടാര്. 24ഈ ഉത്തറവ് കിട്ടീപ്പൻ അവങ്ങള ഏല്‌ക്കൂട്ട്ന്റ ഉള്ള്ക്കൊള്ള മുറിയിലിട്ട് കാല് മരത്തെടീന്റ നെട്വ്ക്ക് ചെര്കി വെച്ചാര്.
25പവ്‌ലോശും ശീലാശും രായ് നെട്ക്കൂറ്ശാമത്തീല് തെയ്‌വത്ത്ന പാടി കുമ്പ്ട്ടാര്; ഏല്‌ക്കൂട്ടീല വേറ ആള്കള് അത് പാത്തിരന്നാര്. 26പിടിയിന്റ് ഏല്‌ക്കൂട്ട്ന്റ എടിത്തറ എളക്‌ന്റത് പേല ഒര വിട്ട പൂമികുല്‌ക്കം ഒണ്ടാഞ്ഞ്ത്; പിടിയിന്റ് ഏല്‌ക്കൂട്ട്ന്റ വാച്ച മൊത്തം തൊറന്ന്ത്; ഒക്കളയം കെട്ടിയിട്ട ചങ്കല കെയിഞ്ഞ് കിള്ളാൻ വീന്ന്ത്. 27ഏല്‌ക്കൂട്ട്ന്റ അതികാരി ഒറക്കത്തീനെന്റ് എള്മ്പി പാത്തപ്പൻ ഏല്‌ക്കൂട്ട്ന്റ വാച്ചയൊക്ക തൊറന്നിരക്കന്റതാണും കണ്ടത്; ഏല്‌ക്കൂട്ടീലൊള്ള ആള്കള് ഓടിപ്പിയാരിന്റ് നെനച്ച് അവൻ വാളൂരി അവനത്തിന്ന കൊല്ല്‌വാൻ പാത്താൻ. 28അപ്പിനിക്കി പവ്‌ലോശ് ശക്ക്തിക്കി വിളിച്ച് പേശിയാൻ, “നിയ്യ് എന്തൻ ചെയ്യന്റത് എങ്ങ ഒക്കളം ഇവടത്തിന്നയൊണ്ട്.”
29ഏല്‌ക്കൂട് പാക്കന്റ അതികാരി വെട്ടത്ത്ക്ക് കേട്ട് അകത്തിക്കി പച്ചി ഏറി പേടിച്ച് പിള്പിള്ത്ത് പവ്‌ലോശ്‌ന്റയും ശീലാശ്‌ന്റയം കാല്‌ക്ക് വീന്നാൻ. 30പിന്ന അവങ്ങള പൊറത്ത് എട്ത്ത് പിയ്യ് കേട്ടാൻ: “ഏമാൻമാരേ എപ്പ്നുമൊള്ള കാപ്പാത്ത് നേട്‌വാൻ നാന് എന്തൻ ചെയ്യണം?”
31“കർത്താവാഞ്ഞ ഏശുകിര്ശ്തുവീല് നമ്പിയേ നിയ്യും നിന്റ വീട്ട്കാറും രെച്ചപെട്‌വ്റ്” ഇന്റ് അവങ്ങ പേശിയാര്. 32പിന്ന അവങ്ങ കർത്താവ്ന്റ വയനം അവനോടയം അവന്റ വീട്ടീലൊള്ള ഒക്കളോടയും പിര്പ്പ്ത്തിയിട്ടാര്. 33ആ രായ്‌തിന്ന അവൻ അവങ്ങള കൂട്ടി എട്ത്ത് പിയ്യ് അവങ്ങള വെരത്തമൊക്ക കെയ്‌കിയാര്; പിന്ന അവനം അവന്റ വീട്ടീല ഒക്കളം തെയ്‌വകുളി കെയ്യേറ്റാര്. 34അത്കെയിഞ്ഞ് ഏല്‌ക്കൂട് പാക്കന്റ അതികാരി പവ്‌ലോശ്‌നയും ശീലാശ്‌നയം വീട്ടീല് എട്ത്ത് പിയ്യ് അവ്ങ്ങ്ക്ക് ശാപ്പാട് കൊടത്താൻ; തെയ്‌വത്തീല് നമ്പീത് കൊണ്ട് ആ വീട്ടീല ഒക്കളക്കും കൂയും പൊങ്കാരമം വന്ത്ത്.
35പിറ്റീനാളീ വ്‌ലാട്ട് റോമൻ അതികാരികള് “ആ കയര വിടണം” ഇന്റൊള്ള ഉത്തറവ് കൊട്ത്ത് ശുവായിമാര ഏല്‌ക്കൂട് പാക്കന്റവനാട്ടക്കി വിട്ടാര്.
36“നിങ്ങള വിട്‌വാൻ റോമൻ അതികാരികള് പേശിയാര്; അത്കൊണ്ട് നിമ്മ്തിയോട പേൻ” ഇന്റ് ഏല്‌ക്കൂട് പാക്കന്റ അതികാരി പവ്‌ലോശോട പേശിയാൻ.
37ഇന്റെ പവ്‌ലോശ് കാവല്‌ക്കാറോട പേശിയാൻ, “എങ്ങ റോമക്കാറ് ആഞ്ഞപ്പനം കുറ്റക്കാറാണും ഇന്റ് കണ്ട് പിടിക്കാണ്ടി ആള്കള മൊകത്ത് വെച്ച് അടിക്കത്തം ഏല്‌ക്കൂട്ടീല് ഇടത്തം ചെയ്ഞ്ഞാര്; ഇന്റെ ഇപ്പൻ എങ്ങള ഒരത്തനം തിക്ക്‌ലാണ്ടി വിടന്റതാ? ആണയില്ല; റോമ അതികാരികള് വന്ത് എങ്ങള വിടട്ടൻ.”
38കാവല്‌ക്കാറ് റോമൻ അതികാരികളോട ഇത് പേശിയാര്; അവങ്ങ റോമക്കയരിന്റ് തിക്കൊണ്ടാഞ്ഞപ്പൻ നായംനടത്തന്റ ആള്കള് പേടിച്ച് വെറച്ചാര്. 39അത്കൊണ്ട് അവങ്ങ പിയ്യ് മാപ്പ് പേശി, അവങ്ങള ഏല്‌ക്കൂട്ട്ന്റ വെളിയില് എട്ത്ത് വന്ത് ഇവട വിട്ട്പോണമിന്റ് കെഞ്ചിപ്പേശിയാര്. 40അവങ്ങ ഏല്‌ക്കൂട്ടീല് നെന്റ് ലുതീന്റ വീട്ട്ക്ക് പിയ്യാര്; അവട വെച്ച് നമ്പ്കാറ കാണത്തം അവങ്ങള തക്‌രിയപ്പെടത്ത്ത്തം ചെയ്ഞ്ഞാര്; അത്കെയിഞ്ഞ് അവങ്ങ അവടനെന്റ് പിയ്യാര്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in