പിലിപ്പിയര് 2
2
കിരിശ്‌ത്തുവിലെ എളിമെ
1നിങ്കെ കിരിശ്‌ത്തുവുക്ക് ഒള്ളവേരാ ആയതുനാലെ ഉറപ്പ് കിടച്ചവേരാളും അവ്വാളിലെ ആത്തിരത്തിൽ നിമതി കിടച്ചവേരാളും അവൻ ആത്തുമാവിലെ കൂട്ടായ്‌മേൽ ചേന്തവേരാളും ഏശുകിരിശ്ത്തുവിൽ നുൺ കനിവും മനശിരക്കമും കിടച്ചവേരാളും ആയനാലെ, 2നിങ്കെ ഒരേ നിനപ്പൊള്ളവേരായായും ഒരേ ആത്തിരമൊള്ളവേരായായും ഒരേ ആത്തുമാവൊള്ളവേരായായും ഒരേ മനശൊള്ളവേരായായും നടന്ത് എന്നെ മൊത്തമാ പിരിയപ്പടുത്തിൻ. 3ഒവ്വൊരു കാരിയമാം ഉടവനുടവൻ പിരിയത്തുക്കുചൂട്ടിയോ പൊങ്കാരത്തുക്കുചൂട്ടിയോ ചെയ്‌വാനില്ലെ. ഒണ്ണാ എളിമയാ ഇരുന്ത് നടന്ത് ഒരാ ഇനിയൊള്ളവേരാളെ തന്നക്കാട്ടി വലിയവൻ ഒൺ നിനയ്‌ക്കോണും. 4ഒവ്വൊരാളും ഉടവുറെ കുണം മട്ടുമേ നോക്കാതെ വോറൊള്ളവൻ കുണമാം നോക്കോണും. 5കിരിശ്ത്തു ഏശുവിലെ നിനപ്പുകാടേ നിങ്കാക്കും ഇരുക്കട്ടെ. 6ഏശു തെയ്‌വമായ് ഇരുക്കേലേം തെയ്‌വമും മത്തും തെയ്‌വമായേ ഇരുക്കോണുമൊൺ നിനച്ചതില്ലെ. 7ഒണ്ണാ അത് മൊത്തമാ വീയ് ഒറിഞ്ച് ഒരു പണ്ണക്കാറനൊണ്ണവോലെ ഉടയാളമേ എളിമപ്പടുത്തി ഒരു പുശു മനിശനായ് ഉരുവപ്പട്ട് പൂമീൽ വന്തു പുറന്തെ. 8അവൻ ഉടയാളമേ വലിയവൻ ഒൺ നിനയാതെ ശിലുവേൽ ചാനത് വരേക്ക് എല്ലാ കാരിയമും തെയ്‌വത്തിലെ ചൊൽപ്പടീക്ക് ചെയ്യിനവനായ് ഇരുന്തെ. 9അതുനാലെ തെയ്‌വം അവനുക്ക് എല്ലാരക്കാട്ടീം വലിയെ പതവിയെ കൊടുത്ത്, എല്ലാരക്കാട്ടീം പേരും പെരുമേം ഒള്ളെ നാമമെ അവനുക്ക് കൊടുത്തെ. 10അകനെ ഏശു നാമമെ മേലോകത്തിലും പൂലോകത്തിലും പാതാളത്തിലുമൊള്ളെ എല്ലാ മനിശനും വണങ്കുകേം 11എല്ലാ മാനടവനും “ഏശു കിരിശ്‌ത്തുതാൻ കരുത്താവു” ഒൺ തകപ്പനാനെ തെയ്‌വത്തിലെ മകിമേക്കുചൂട്ടി ഏത്തു ചൊല്ലുകേം ചെയ്യും.
വെള്ളികാടുവോലെ തെളിവാ നില്ലിൻ
12അതുനാലെ പിരിയമാനെ എൻ ഇണങ്കരേ, നിങ്കെ എപ്പണും തെയ്‌വത്തിലെ ചൊൽപ്പടീക്ക് ചെയ് നടന്തതുവോലെ ഏൻ ഇരുക്കിനവോളെ മട്ടുമില്ലെ ഏൻ നാത്തവോളേം രച്ചെ കിടച്ചവേരാ പിശയ്‌ക്കിളവോലെ നിങ്കളും തെയ്‌വത്തുക്ക് മില്ലോടെ പേടിയോടേം നടിയ്ങ്കീം പിശേനിൻ. 13നിങ്കളക്കൊണ്ട് ഒവ്വൊരു കാരിയങ്കാടാം ചെയ്യെ വയ്‌ക്കിനെ തെയ്‌വം ഉടയാളെ പെരുമപ്പടുത്തിളെ കാരിയങ്കാടെ ചെയ്‌വേക്കൊള്ളെ പിരിയമും ചക്കിതീം തരിനെ. 14വഞ്ചനേം നിച്ചംകെട്ടെ പിശപ്പിൽ ഇരുന്ത് നടക്കിനെ മനിശരുമൊള്ളെ ഇം ഉലകത്തിൽ പിശയ്‌ക്കിനെ നിങ്കെ ചുത്തമാനെ മനശൊള്ളവേരാളും കുത്തം നാത്തവേരാളുമാനെ തെയ്‌വ മക്കെ ആളത്തുക്ക് എല്ലാ കാരിയമാം പൊറുപൊറുപ്പുനാതെ ചെയ്യിൻ. 15അവറെ ഇടേൽ ഉശിരെ തരിനെ തെയ്‌വത്തിലെ വശനമെ കേട്ട് അത്തിലെ ചൊൽപ്പടീക്ക് നടന്ത് ഉലകത്തിൽ ഒള്ളവേരാക്ക് മില്ലോട് വാനത്തിലെ വെള്ളികാടുവോലെ തെളിവോടെ നില്ലിൻ. 16അകനെ ഏൻ ഓടിയതും ചെയ്യതുമെല്ലാം വുറുതാവായതില്ലയൊൺ കിരിശ്ത്തു തിരുമ്പി വരിനനാ എനക്ക് പിരിയമോറുകേക്ക് ഇടവരും. 17ആകത്തുക്ക് മീത്തോട് വീഞ്ചെ ഊത്തിനവോലെ നിങ്കെ നമ്പിക്കയോടെ ചെയ് വന്തെ വേലെ ഓയ്‌ക്കിളത്തുക്ക് എൻ ഇലത്തമെ ഒശുക്കെ വേണ്ടി വന്താലും ഏൻ പിരിയമോറും; നിങ്കെ എല്ലാരും മത്തും ഏൻ പിരിയമോറും. 18അകനയേ നിങ്കളും പിരിയമോറിൻ; എൻ കൂട്ടത്തിലും പിരിയമടേനിൻ.
തിമോത്തിയോശും എപ്പപിറോതിത്തോശും
19നിങ്കെ ചേതിയെ കേട്ട് ഏൻ പിരിയമടേകേക്കുചൂട്ടി പുടീയൊണ്ണേ തിമോത്തിയോശെ അക്ക് കടത്തി വുടുക്കാം ഒൺ കരുത്താവാനെ ഏശുവിൽ ആശിക്കിനെ. 20നിങ്കളെ മെച്ചക്കമാ ആത്തിരത്തിൽ വച്ചിരുപ്പേക്ക് തിമോത്തിയോശെ അല്ലാതെ വോറേ ആരളാം ഏൻ കാണതില്ലെ. 21എന്തൊണ്ണാ ആരും ഏശു കിരിശ്‌ത്തുവിലെ പിരിയമെ നാത്തെ തൻ കൊണ്ടീക്ക് ഉടവനുടവൻ പിരിയമതാൻ ചെയ് നടക്കിനത്. 22ഒണ്ണാ തിമോത്തിയോശ് ഉടയാ വേലേ നമ്പിക്കയോടെ ചെയ് കാട്ടി തന്തത് നിങ്കാക്ക് തിക്കിനൊള്ളതാനെ? നല്ലെ ചേതീലെ വേലേൽ മകൻ തന്താരും മത്തും വേലേ ചെയ്യിനതുവോലെ അവൻ എൻ കൂട്ടത്തിലും നല്ലെ ചേതീലെ വേലേ ചെയ് നടന്തെ. 23അതുനാലെ ഇങ്ക് എൻ കാരിയം എകനയാകും ഒൺ തിക്കിനൊണ്ടായാ പുടീയൊണ്ണേ അവനെ അക്ക് കടത്തി വുടുക്കേക്ക് ഏൻ ആശിക്കിനെ. 24ഏനും പുടീയൊൺ അക്ക് വരുകേക്ക് കരുത്താവിൽ ആശെ വച്ചിരുക്കിനെ.
25ഒണ്ണാ നമ്പിക്കേൽ എൻ തമ്പിയും നല്ലെ ചേതീലെ കൂട്ട് വേലക്കാറനും നല്ലെ ചേതീക്ക് എതിര് വാതമെ നടത്തിനവേരാളെ ചൊല്ലി തിരിത്തിരമാക്കിളത്തുക്ക് ഒരു പടയാളിവോലെ കൂട്ടത്തിൽ നുണ്ണെ എപ്പപിറോതീശെ നിങ്കകാക്ക് പിന്നേം കടത്തി വുടുക്കിളത് തേവയായ് ഇരുക്കിനതൊൺ ഏൻ നിനയ്‌ക്കിനെ. എനക്ക് വരിനെ ഒവ്വോരു തേവയാനെ കാരിയത്തുക്കുച്ചൂട്ടീം ഉതവിയെ ചെയ്‌കേക്ക് നിങ്കെ കടത്തി വുട്ടാതാനേ അവൻ. 26നിങ്കളെ എല്ലാരാം കാൺമ്പേക്ക് അവൻ ആത്തിരത്തോടെ കാത്ത് ഇരുക്കിനെ. അവൻ നോവത്താളിയായ് കിടന്തെ ഒണ്ണെ ചേതി നിങ്കാക്ക് കിടച്ചതെ കേട്ടതുനാലെ അവനുക്ക് വരുത്തമായിരുന്തെ. 27നിച്ചമാ അവൻ നോവത്താളീം പുടീയൊൺ ചത്തോകും ഒൺ നിനച്ചിരുന്താളും താൻ; ഒണ്ണാ തെയ്‌വം അവൻകാക്ക് പിന്നിയമെ കാട്ടിയെ; അവൻകാൽ മട്ടും നാത്തെ കവലേക്ക് മീത്തോട് കവലെ വാരാതിരുപ്പേക്ക് എൻകാലും പിന്നിയമെ കാട്ടിയെ. 28നിങ്കെ പിന്നേം അവനെ കണ്ട് പിരിയമോറുകേക്കും നിങ്കളെ നിനച്ചൊള്ളെ എൻ കവലെ ആറുവേക്കുചൂട്ടീംതാൻ അവനെ അക്ക് ആത്തിരത്തോടെ കടത്തി വുട്ടിരുക്കിനത്. 29കരുത്താവിൽ നമ്പിക്കയാനവൻ ഒണ്ണെ നിലേൽ എപ്പേരുപ്പട്ടത്തിൽ പിരിയമാ അവനെ നിങ്കെ ഏത്തെടിൻ; ഇകനയൊള്ളവേരാക്ക് ബൊകുമാനമാം കൊടിൻ. 30എന്തൊണ്ണാ നിങ്കെ തുലേൽ ആയതുനാലെ എനക്ക് ഉതവിയെ ചെയ്‌കേക്ക് നിങ്കാക്ക് മുടിഞ്ചതില്ലെ. അത് വുടെ ഉടയാ ഉശിരകൂടി നോക്കാതെ എനക്ക് ഉതവിയെ ചെയ്യെ. കിരിശ്ത്തുവു വേലനാലെ ഉടയാ ഉശിരകൂടി കൊടുപ്പേക്കും അവനുക്ക് ഉശാരായിരുന്തെ.
Currently Selected:
പിലിപ്പിയര് 2: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)