YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 28

28
പവുലോശ് മെലീത്താവിൽ
1എങ്കെ ഒരു കേടുപാടും നാതെ പോയ് ചേന്തത് മെലീത്തെ ഒണ്ണെ തുരുത്തിൽ താൻ ഒൺ എങ്കാക്ക് തിക്കിനൊണ്ടായെ. 2അം തുരുത്തിലെ മാനടവൻകാട് എങ്കകാക്ക് ആതരവാ ഇരുന്തെ. മശേം ചരിയാനെ കുടുറും നാലെ തള്ളത്തീ ഇട്ട് എങ്കളെ എല്ലാരാം വുളിച്ചെടുത്തെ. 3പവുലോശ് ഒരിത്തിനെ വുറകെ പൊറിയ്‌ക്കെടുത്ത് കുടത്താലെ തീയ്‌ക്കിട്ടെ. തീ ചൂടായതും അത്തിലിരുന്ത് ഒരു അണലി പുറത്തുക്ക് തത്തി പവുലോശ് കയ്യിൽ കടിച്ച് തൂയ്‌ങ്കി കിടന്തെ. 4അത് കയ്യിൽ തൂയ്‌ങ്കി കിടക്കിനതെ കണ്ടാലെ, “ഇം മനിശൻ കുലകാറൻ എന്തോ; കടലിലിരുന്ത് തപ്പിച്ച് വന്തപ്പണും ഉശിരോടെ ഇരുപ്പെ നീതിതേവി അവനെ വുടാത്തെ” ഒൺ തുരുത്തിലവേരാ തങ്കവാട്ടിൽ ചൊല്ലിയെ. 5പവുലോശ് അം പാമ്പെ കുടഞ്ച് തീയ്‌ക്കിട്ടെ, ഒണ്ണാ പവുലോശുക്ക് ഒണ്ണും ആയതില്ലെ. 6അവൻ നീരുറയ്‌ങ്കി വീങ്കുവനോ ചത്ത് ബൂശുവനോ ഒൺ കാത്ത് ഇരുന്തെ; ഒണ്ണാ ബൊകുനേരം കാത്ത് ഇരുന്തപ്പണും പവുലോശുക്ക് ഒണ്ണുമേ ആയതില്ലെ. ഇതെ കണ്ടതും അവറെ നിനവ് വോറേ വശീക്കായ്, “പവുലോശ് ഒരു തേവാതി” ഒൺ ചൊല്ലിയെ.
7അങ്ക് കിട്ടയേ അം തുരുത്തിലെ അതികാരിയാനെ പുബുളിയോശുക്ക് ഒരുത്തിനെ ഉശം ഒണ്ടായെ; അവ്വാൾ എങ്കളെ മൂണുനാ ആതരവാ വച്ചിരുന്തെ. 8പുബുളിയോശ് തന്താര് നോവുനാലേം തൂർകെ പുടിച്ചും കിടക്കുമെ. പവുലോശ് അവ്വാൾകാൽ പോയ് കയ്യെ വച്ച് വായാതിയതും നോയ് വുട്ടുപോയെ. 9ഇകനെ നടന്തോഞ്ചതും അം തുരുത്തിലെ നോയാളികയാനെ മാനടവനെല്ലാം അവൻകാൽ വന്ത് ചുകമായെ. 10അവറെ മതെ കനേകം ബൊകുമാനമെ തന്ത് കെവുനിച്ചെ; പിന്നെ എങ്കെ അങ്ക് ഇരുന്ത് പോകേക്ക് ഒരിയ്‌ങ്കവോളേം എങ്കാക്ക് തേവയാനതയെല്ലാം കപ്പലിൽ ഏത്തി തന്തെ.
മെലീത്താവിൽ ഇരുന്ത് റോമാവുക്ക് പോനെ
11മൂണുമാശമോഞ്ച് എങ്കെ അവുടെ നുൺ ഇരണ്ട് തേവാതി ഒൺ വുളിക്കിനതും അലക്കിശാന്തിരിയാവിലിരുന്ത് വന്തതുമാനെ കപ്പലിൽ താൻ പോയത്. കുടുർകാലം ആയനാലെ മാൾട്ടാ തുരുത്തിൽ നുറുത്തിയിട്ടിരുന്തെ കപ്പൽ താൻ അത്. 12എങ്കെ ശിറക്കൂശാ ഒണ്ണെ പട്ടണത്തിൽ മൂണുനാ ഇരുന്തെ. 13അങ്ക് ഇരുന്ത് എങ്കെ കപ്പലോട്ടി രക്കിനോവ് ഒണ്ണെ പട്ടണത്തിൽ പോയ് ചേന്തെ. പിത്തുനാ തെക്കോട് നുൺ കാത്ത് അടിച്ചനാലെ ഇരണ്ടാമതുനാ പുതൊല്ലിയാവ് പട്ടണത്തിൽ ചേന്തെ. 14അങ്കുവച്ച് നമ്പിക്കയാനെ ചിലവേരാളെ കണ്ടെ; ഒരു വാരം അവറളും മത്തും ഇരുപ്പെ വിലയ്‌ക്കെ; പിന്നെ എങ്കെ അങ്ക് നുൺ റോമാ പട്ടണത്തിൽ പോയ് ചേന്തെ. 15അങ്കിളെ നമ്പിക്കയാനവേരാ എങ്കളെ ചൊല്ലി കേട്ടതും കൂട്ടിയെടുത്ത് പോവെ അപ്പിയപുരവം ഒണ്ണെ പട്ടണത്തിലും തിരുമണ്ടവം ഒണ്ണെ പട്ടണത്തിലും വന്തെ; അവറളെ കണ്ടതും പവുലോശ് തെയ്‌വ നാമമെ വുളിച്ച് ഉറപ്പായിരുന്തെ.
പവുലോശ് റോമാവിൽ
16എങ്കെ റോമാ പട്ടണത്തിൽ പോയ് ചേന്തവോളെ തനക്ക് കാവൽ നിക്കിനെ കാവലാളീം മത്തും വോറേ ഇരുപ്പേക്ക് പവുലോശുക്ക് അനുമതി കിടച്ചെ. 17മൂണുനാ ഓഞ്ച് പവുലോശ് അങ്കിളെ എകൂതര് വലിയോരെ വുളിച്ച് കൂട്ടിയെ. അവറെ വന്തതും ഇകനെ ചൊല്ലിയെ, “എൻ അണ്ണൻ തമ്പിയേരേ, നങ്കെ മാനടവനുക്കോ വലിയോരുകാട് ചട്ടത്തുക്കോ വെതിലാ ഏൻ ഒണ്ണാം ചെയ്യതില്ലെ. അപ്പണും എരുശലേമിൽ വച്ച് എന്നെ ഒരു തടവുകാറനായ്‌ക്കി റോമാക്കാറാ കയ്യിൽ കൊടുത്തെ. 18അവറെ എനക്ക് കൂട്ടമെ ഇട്ടെ; കൊൽകേക്കാനെ ഒരു കുത്തമാം എൻകാൽ കാണാപ്പോയനാലെ എന്നെ മത്തം വുട്ടാവെ അവറാത്തുക്ക് മനശിരുന്തെ 19ഒണ്ണാ എകൂതര് ഇത്തുക്ക് എതിരിയാ നുണ്ണനാലെ എനക്ക് നങ്കെ റോമൻ രാശാവുകാക്ക് പോകവേണ്ടി വന്തെ; ഒണ്ണാ ഏൻ എൻ ചാതീക്ക് വുറോതമാ കുത്തമെ ചൊൽവെ നാത്തെ പോയത്. 20അതുനാലെ താൻ നിങ്കളെ കാണോണും ഒൺ ഏൻ ചൊല്ലിയത്. ഇശ്‌രവേൽ മാനടവൻകാട് ആശെ വച്ച് കാത്ത് ഇരുക്കിനനാലതാൻ ഏൻ ഉണ്ണേക്ക് ചങ്കിലീൽ കിടക്കിനത്.”
21അവറെ അവൻകാക്ക്, “നിന്നചൊല്ലി എകൂതിയാവിലിരുന്ത് ഒരു കായിതമും കിടച്ചതില്ലെ. നങ്കയാളുകെ വന്ത് നിൻ കുത്തമെ ചൊല്ലിയതുമില്ലെ. 22നീ ചേന്ത് നിക്കിനെ കൂട്ടമെചൊല്ലി എല്ലാ ഇടത്തിലും എതിരാ താൻ ചൊന്നത് ഒൺ എങ്കാക്ക് തിക്കിനൊള്ളെ; അതുനാലെ അം കൂട്ടമെചൊല്ലി നീ ചൊന്നതൊൺ എങ്കാക്ക് കോക്കോണും ഒണ്ണിരുക്കിനെ.”
23അത്തുക്ക് അവറെ ഒരുനാ കൂട്ടിളെ ഒൺ തീര്‌പ്പിട്ടെ; ചൊല്ലി കൂട്ടിയെ നാ കനേമാളുകെ അവൻ ഇരുന്തെ കൂരേക്ക് വന്തടഞ്ചെ; തെയ്‌വ അതികാരം നടത്തിനെ രാച്ചമെ പേരേത്തി പിലച്ചേക്ക് ഇരുന്ത് അന്തിയോടുവരേക്ക് അവറാത്തുക്ക് റൂപ്പു റൂപ്പായ്‌ക്കെ; മോശെ ചട്ടമാം പലകപ്പാട്ടുക്കാറാ കായിതമാം പേരേത്തി ഏശുതാൻ മശികാ ഒൺ അവറാത്തുക്ക് തെളിവെ കൊടുപ്പെ നോയ്‌ക്കെ. 24പവുലോശ് ചൊല്ലിയത് ചിലവേരാ നമ്പി; ഒണ്ണാ ചിലവേരാ നമ്പിയതുമില്ലെ. 25അകനെ ഒരു തീര്പ്പും നാതെ കലഞ്ച് പോയവോളെ പവുലോശ് അവറകാൽ ഇകനെ ചൊല്ലിയെ,
26“എത്തിനതാൻ കേട്ടാലും നിങ്കാക്ക് തിക്കിനാതെ താൻ ഇരുക്കും; എത്തിനതാൻ നോയ്‌ക്കാലും കാണാതെ താൻ ഇരുക്കും. 27എന്തൊണ്ണാ ഇം മാനടവൻ മനമെല്ലാം അടഞ്ചിരുക്കിനെ; അവറെ ചെവിയാരെ കോളാതെ ഇരുക്കിനെ; അവറെ കൺകാട് അടഞ്ചുമിരുക്കിനെ; അല്ലാതായപ്പെ തെയ്‌വമാനെ ഏൻ അവറാത്തുക്ക് ചുകമെ കൊടുപ്പേക്കുചൂട്ടി അവറെ ചെവികാട് കേട്ടും അവറെ മനശ് അതെ ഏത്തെടുത്തും എൻകാക്ക് തിരുമ്പുവനായെ”
ഒൺ തെയ്‌വ ആത്തുമാവ് പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് വശി നിങ്കെ വലിയോരുകാട്ടുകാൽ ചൊല്ലിയിരുക്കിനത് ചരിതാൻ. 28അതുനാലെ “തെയ്‌വത്തുകാലെ ഇം രച്ചേലെ ചേതി എകൂതരല്ലാത്തവേരാകാക്ക് കടത്തിവുട്ടിരുക്കിനെ; അവറെ അതെ കോക്കും ഒൺ നിങ്കെ അറിയോണും”. ഇകനെ പവുലോശ് ചൊല്ലി നുറുത്തിയെ. 29[പവുലോശ് ഇകനെ ചൊല്ലിയോഞ്ചവോളെ എകൂതര് അക്കുമിക്കും ഏയിലെ കെട്ടി കുലവപ്പട്ടി കിടന്ത് തീവോലെ നുണ്ണെ]#28:29 ഇം വശനം ചിലെ കായിതത്തിൽ നാത്തെ.. 30പവുലോശ് ഉടയാ ചിലവിലേ ഇരണ്ടു വരിയം വോറേ ഒരാ കൂരേൽ ഇരുന്തെ. തന്നെ കാൺമ്പെ വന്തവേരാളെ ഉടയാകാക്ക് വുളിച്ചെടുത്തെ. 31അവൻ ഒരു തടവിടവും നാതെ തെയ്‌വ രാച്ചമെ പേടിനാതെ വുളിച്ച് ചൊല്ലീം കരുത്താവാനെ ഏശു കിരിശ്‌ത്തുവചൊല്ലി പടിയ്‌ക്കെ വയ്‌ക്കുകേം ചെയ്യെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in