2 കൊരിന്തിയര് 3
3
ഏവലാളികേക്കൊള്ളെ പുതുവൻ കലാറ്
1എങ്കെ പിന്നേം എങ്കളമേ പെരുമപ്പടുത്തിളതീ? ഇനിയൊള്ളവേരാ ചെയ്യിനവോലെ എങ്കെ നിങ്കെ കിട്ടെ വരുകേക്ക് എങ്കെ ആരൊണ്ണാലും എളുത്തെ വായ്‌ങ്കി വരിളതീ? എങ്കെ എടയെങ്കിലും പോനത്തുക്ക് നിങ്കളിൽ നുണ്ണും എളുത്തെ വാങ്കോണുമീ? 2നിങ്കളേ താൻ എങ്കെ ഇതയത്തിൽ എളുതിയിരുക്കിനെ അം എളുത്ത്; നിങ്കെ പിശപ്പെ കാണവോളെ എല്ലാരുക്കും അം എളുത്ത് വായിപ്പേക്കും അറീവേക്കും മുടിയും. 3എങ്കെ ചെയ്യെ തെയ്‌വ വേലയാലെ ഒണ്ടായെ കിരിശ്‌ത്തുവിലെ എളുത്തായ് നിങ്കെ വെളിപ്പടിനെ; അതെ എളുതിയിരുക്കിനത് മശീലില്ലെ ഉശിരൊള്ളെ തെയ്‌വത്തിലെ ആത്തുമാവിൽ താൻ; മോശേക്ക് തെയ്‌വം കൽ പലകേൽ നായപുറമാണമെ എളുതി കൊടുത്തതുവോലെ നാത്തെ, മനിശൻ ഇതയങ്കാട്ടിൽതാൻ എളുതിയിരുക്കിനത്. 4ഇകത്തെ ഉറപ്പ് എങ്കാക്ക് കിരിശ്‌ത്തുവിനാലെ തെയ്‌വത്തുക്ക് മില്ലോട് ഒണ്ട്. 5എങ്കളിൽ എകത്തയൊണ്ണാലും തകിതി ഒള്ളതൊൺ അവകാശപ്പടുകേക്കില്ലെ; എങ്കെ തകിതി തെയ്‌വത്തിൽ നുൺ വരിനെ. 6അവൻ എങ്കളെ പുതുവൻ ഉടമ്പടീലെ പണ്ണക്കാറായായിരുപ്പേക്ക് തകിതി ഒള്ളവേരായായ്‌ക്കെ; ഇം ഉടമ്പടി എളുതിയെ ഉടമ്പടിയില്ലെ; തെയ്‌വ ആത്തുമാവിലെ ഉടമ്പടിതാൻ. 7കല്ലിൽ കൊത്തിയതും ചാവെ കുടക്കിനതുമാനെ നായപുറമാണം കൂടി മകിമേൽ താൻ വെളിപ്പട്ടത്; അത്തിലെ മകിമെ മാഞ്ച് പോനതൊണ്ണാലും മോശാവിലെ മുകറെ നോക്കേക്കുകൂടി ഇശ്‌രവേൽ മക്കാക്ക് കൂടാപ്പോയെ. 8അകനയൊണ്ണാ ആത്തുമാവിലെ വേലെ എപ്പേരുപ്പട്ടെ മകിമേൽ ഇരുക്കും. 9ആളുകളെ നായം വിതിക്കിനെ വേലെ മകിമെ ഒള്ളതൊണ്ണാ നീതീകരിക്കിനെ വേലെ എപ്പേരുപ്പട്ടത്. 10ഇം കാലത്തിലെ മകിമെ വന്തവോളെ പശേ ഉടമ്പടീലെ മകിമെ കെട്ടേയെ. 11മാഞ്ച് പോനത് മകിമയോടെ വന്തതൊണ്ണാ നിലെ നിക്കിനത് എപ്പേരുപ്പട്ടത്തിൽ ഇരുക്കും. 12ഇകത്തെ ആശെ ഒള്ളനാലതാൻ നങ്കെ ചരിയാനെ തുറവാളികെ ആയിരുക്കിനത്. 13മുകറിൽ നുൺ മാഞ്ച് പോനെ മകിമയെ ഇശ്‌രവേലിലെ വേരാ കാണാതിരുപ്പേക്ക് മോശെ ഉടയാ മുകറെ തുണീൽ മുക്കാക്കിട്ട് മറച്ചെ; നങ്കെ മോശവോലെ ഇല്ലെ. 14ഒണ്ണാ ഇശ്‌രവേൽ മക്കകാട് ഇതയം ചരിയാനത്തിൽ ചങ്കെടുത്തിരുന്തെ. പശേ ഉടമ്പടിയെ വാശിക്കിനവോളയെല്ലാം അതേ മുക്കാക്ക് ഇണ്ണേക്കുവരെ അവറളിൽ നുൺ മാറാതെ ഇരുക്കിനതായ് തോണെ; അത് കിരിശ്ത്തുവിൽ മട്ടുംതാൻ നീങ്കി പോകും. 15മോശേലെ പൊത്തകമെ വാശിക്കിനവോളെ ഇണ്ണേക്കുവരെ അവറെ ഇതയത്തിൽ മുക്കാക്ക് കിടക്കിനെ. അതുനാലെ അതെ വാശിക്കിനവോളെ അവറാത്തുക്ക് തിക്കിലാതേമിരുക്കിനെ. 16ഒണ്ണാ “ഒരാ കരുത്താവുകാക്ക് തിരുമ്പിനവോളെ അം മുക്കാക്ക് മാറിപോനെ.” 17കരുത്താവ് ആത്തുമാവുതാൻ. കരുത്താവിലെ ആത്തുമാവ് ഒള്ളാൻ വുടുതലുമൊണ്ട്. 18മുക്കാക്ക് നീയ്‌ങ്കെ മുകറിൽ കരുത്താവിലെ മകിമെ വെളിപ്പടുത്തിനവേരാതാൻ നങ്കെ; ആത്തുമാവാനെ കരുത്താവിൽ നുൺ വരിനതും എപ്പണും വളന്ത് വരിനതുമാനെ അം മകിമെ നങ്കളെ കരുത്താവിലെ ഉരുവമായ് ഉരുവപ്പടുത്തിനെ.
Currently Selected:
2 കൊരിന്തിയര് 3: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)