YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 25

25
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;
2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചു പോകരുതേ;
എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;
നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;
യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു.
9സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു
അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
11യഹോവേ, എന്റെ അകൃത്യം വലിയതു;
നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
12യഹോവാഭക്തനായ പുരുഷൻ ആർ?
അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.
13അവൻ സുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും;
അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;
എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;
നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
22ദൈവമേ, യിസ്രായേലിനെ
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 25