YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 18:1-8

സദൃശവാക്യങ്ങൾ 18:1-8 വേദപുസ്തകം

കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു. മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു. മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

Verse Image for സദൃശവാക്യങ്ങൾ 18:1-8

സദൃശവാക്യങ്ങൾ 18:1-8 - കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;
സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.
ദുഷ്ടനോടുകൂടെ അപമാനവും
ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു
ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു;
അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
മൂഢന്റെ വായ് അവന്നു നാശം;
അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു;
അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

Free Reading Plans and Devotionals related to സദൃശവാക്യങ്ങൾ 18:1-8