YouVersion Logo
Search Icon

സങ്കീ. 125

125
ദൈവം തന്‍റെ ജനത്തെ സംരക്ഷിക്കുന്നു
ആരോഹണഗീതം.
1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.
2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ
യഹോവ ഇന്നുമുതൽ എന്നേക്കും തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
4യഹോവേ, ഗുണവാന്മാർക്കും
ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ.
5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ
യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ.
യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

Currently Selected:

സങ്കീ. 125: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in