YouVersion Logo
Search Icon

സങ്കീ. 121

121
ദൈവം എന്‍റെ രക്ഷകൻ
ആരോഹണഗീതം.
1ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;
എനിക്ക് സഹായം എവിടെനിന്ന് വരും?
2എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
3നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4യിസ്രായേലിന്‍റെ പരിപാലകൻ
മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5യഹോവ നിന്‍റെ പരിപാലകൻ;
യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ.
6പകൽ സൂര്യനോ
രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.
7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.
കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും.
8യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

Currently Selected:

സങ്കീ. 121: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in