YouVersion Logo
Search Icon

സങ്കീ. 113

113
സർവ്വശക്തനും കാരുണ്യവാനുമായ ദൈവം
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ;
യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;
ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ
യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4യഹോവ സകലജനതകൾക്കും മീതെയും
അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
5ഉന്നതത്തിൽ അധിവസിക്കുന്നവനായ
നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
6ആകാശത്തിലും ഭൂമിയിലും ഉള്ളവ
അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
7ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും
ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
8പ്രഭുക്കന്മാരോടുകൂടി,
തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
9ദൈവം മച്ചിയായവളെ,
മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
യഹോവയെ സ്തുതിക്കുവിൻ.

Currently Selected:

സങ്കീ. 113: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in