YouVersion Logo
Search Icon

ആമോ. 4

4
യിസ്രായേൽ ദൈവത്തിന്‍റെ അടുക്കൽ മടങ്ങിവന്നില്ല
1എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും
സ്വന്തം ഭർത്താക്കന്മാരോട്:
“കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ,
ശമര്യാപർവ്വതത്തിലെ ബാശാന്യ#4:1 ബാശാന്യ ഊര്‍വ്വര ഭൂമിപശുക്കളേ, ഈ വചനം കേൾക്കുവിൻ.
2“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും
നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും
പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും”
എന്ന് യഹോവയായ കർത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
3“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ
മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും
നിങ്ങളെ ഹെർമ്മോന്‍#4:3 ഹെർമ്മോന്‍ ജീര്‍ണ്ണാവശിഷ്ടങ്ങളുടെ സ്ഥലം പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും”
എന്ന് യഹോവയുടെ അരുളപ്പാട്.
4ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ;
ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ;
രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും
മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.
5“പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ;
സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ;
ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്”
എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
6“നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ
നിങ്ങൾക്ക് പല്ലിന്‍റെ വെടിപ്പും
എല്ലായിടങ്ങളിലും അപ്പത്തിന്‍റെ കുറവും വരുത്തിയിട്ടും
നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
7“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ
ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു;
ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും
മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു;
ഒരു വയലിൽ മഴ പെയ്തു;
മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.
8രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു,
ദാഹം തീർന്നില്ലതാനും;
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
9“ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു;
നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും
അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും
പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു;
എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
10“ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച്
നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന്
നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി;
നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ
നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി;
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
11“ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ
ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി,
നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു;
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”
എന്ന് യഹോവയുടെ അരുളപ്പാട്.
12“അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും;
യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട്
നിന്‍റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക.”
13“പർവ്വതങ്ങളെ നിർമ്മിക്കുകയും
കാറ്റിനെ സൃഷ്ടിക്കുകയും
മനുഷ്യനോട് അവന്‍റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും
പ്രഭാതത്തെ അന്ധകാരമാക്കുകയും
ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്;
സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.”

Currently Selected:

ആമോ. 4: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in