YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 95:1-7

സങ്കീർത്തനങ്ങൾ 95:1-7 MALOVBSI

വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക. യഹോവ മഹാദൈവമല്ലോ; അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു; പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളുംതന്നെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy