YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 147

147
1യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിനു കീർത്തനം പാടുന്നത് നല്ലത്;
അതു മനോഹരവും സ്തുതി ഉചിതവും തന്നെ.
2യഹോവ യെരൂശലേമിനെ പണിയുന്നു;
അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും
അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവയ്ക്കൊക്കെയും പേർ വിളിക്കുന്നു.
5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു.
അവന്റെ വിവേകത്തിന് അന്തമില്ല.
6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിനു കീർത്തനം ചെയ്‍വിൻ;
8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു.
ഭൂമിക്കായി മഴ ഒരുക്കുന്നു;
അവൻ പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.
10അശ്വബലത്തിൽ അവന് ഇഷ്ടം തോന്നുന്നില്ല;
പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
11തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ
പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക.
13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു
നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു;
വിശേഷമായ കോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.
15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവന്റെ വചനം അതിവേഗം ഓടുന്നു.
16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ നീഹാരം വിതറുന്നു.
17അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു;
അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവൻ ആർ?
18അവൻ തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
19അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും
വിധികളും വെളിപ്പെടുത്തുന്നു.
20അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിപ്പിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy