YouVersion Logo
Search Icon

യോശുവ 15

15
1യെഹൂദാമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ ദേശത്തിന്റെ തെക്കേ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നെ. 2അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽ തന്നെ ആയിരുന്നു. 3അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോൻ കടന്ന് ആദാരിലേക്കു കയറി 4കാർക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്കു കടന്ന് മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിർ ആയിരിക്കേണം. 5കിഴക്കേ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; 6വടക്കേ അതിർ യോർദ്ദാന്റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബായുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലു വരെ കയറിച്ചെല്ലുന്നു. 7പിന്നെ ആ അതിർ ആഖോർ താഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു. 8പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരയിൽക്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. 9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്കു തിരിയുന്നു. 10പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു. 11പിന്നെ ആ അതിർ വടക്കോട്ട് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്കു തിരിഞ്ഞ് ബാലാമലയിലേക്കു കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. 12പടിഞ്ഞാറേ അതിർ നെടുകെ മഹാസമുദ്രം തന്നെ; ഇത് യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. 14അവിടെനിന്ന് കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു. 15അവിടെനിന്ന് അവൻ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന്റെ പേർ മുമ്പേ കിര്യത്ത്-സേഫെർ എന്നായിരുന്നു. 16കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു. 17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു. 18അവൾ വന്നാറെ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു. 19എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
20യെഹൂദാഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
21എദോമിന്റെ അതിർക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, 22കീന, ദിമോനാ, അദാദ, 23കേദെശ്, ഹാസോർ, യിത്നാൻ, 24സീഫ്, തേലെം, ബയാലോത്ത്, 25ഹാസോർ-ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, 26അമാം, ശെമ, മോലാദാ, 27ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, 28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, 29ബാല, ഇയ്യീം, ഏസെം, 30എൽതോലദ്, കെസീൽ, ഹോർമ്മ, 31സിക്ലാഗ്, മദ്മന്ന, സൻസന്ന, 32ലെബായോത്ത് ശിൽഹീം, ആയിൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
33താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്നാ, 34സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, ഏനാം, 35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, 36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; 37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, 38ദിലാൻ, മിസ്പെ, യൊക്തെയേൽ, 39ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ 40കബ്ബോൻ, ലഹ്‍മാസ്, കിത്ത്ളീശ്, 41ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമാ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; 42ലിബ്നാ, ഏഥെർ, ആശാൻ, 43യിപ്താഹ്, അശ്നാ, നെസീബ്, 44കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും; 45എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; 46എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപത്തുള്ളവയൊക്കെയും അവയുടെ ഗ്രാമങ്ങളും; 47അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിനു നെടുകെ അതിരായിരുന്നു.
48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, 49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, 50അനാബ്, എസ്തെമോ, ആനീം, 51ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും; 52അരാബ്, ദൂമാ, എശാൻ, 53യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ, 54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബാ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
55മാവോൻ, കർമ്മേൽ, സീഫ്, യൂതാ, 56യിസ്രെയേൽ, യോക്ക്ദെയാം, സാനോഹാ, 57കയീൻ, ഗിബെയാ, തിമ്നാ; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; 58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, 59മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; 60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബാ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; 61മരുഭൂമിയിൽ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖ, 62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

Currently Selected:

യോശുവ 15: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy