YouVersion Logo
Search Icon

TITA 2:1-8

TITA 2:1-8 MALCLBSI

എന്നാൽ നീ ശരിയായ ഉപദേശത്തിനു ചേർന്ന കാര്യങ്ങൾ പഠിപ്പിക്കുക. പ്രായംചെന്ന പുരുഷന്മാർ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക. അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകൾ ആദരപൂർവം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം. തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളിൽ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെൺകുട്ടികളെ അവർ നല്ല കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കിൽ ദൈവവചനം ദുഷിക്കപ്പെടും. അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാൻ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക. എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ. ശത്രുക്കൾ വിമർശിക്കുവാൻ കഴിയാത്ത വിധത്തിൽ കുറ്റമറ്റതായിരിക്കണം നിന്റെ വാക്കുകൾ. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാൻ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy