YouVersion Logo
Search Icon

SAM 67

67
വിളവെടുപ്പിനു ശേഷമുള്ള സ്തോത്രഗാനം
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം
1ദൈവം നമ്മോടു കരുണ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
2തിരുഹിതം സർവഭൂവാസികളും അറിയട്ടെ.
അവിടുന്നു രക്ഷിക്കാൻ ശക്തനെന്ന് സകല ജനതകളും ഗ്രഹിക്കട്ടെ.
3ദൈവമേ, ജനതകൾ അവിടുത്തെ പ്രകീർത്തിക്കട്ടെ.
സർവജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ.
4ജനതകൾ സന്തോഷിക്കുകയും ആനന്ദഗീതം ആലപിക്കുകയും ചെയ്യട്ടെ.
അവിടുന്നു ജനതകളെ നീതിപൂർവം വിധിക്കുന്നു.
ഭൂമിയിലെ സകല ജനപദങ്ങളെയും നയിക്കുന്നു.
5ദൈവമേ, ജനതകൾ അവിടുത്തെ പ്രകീർത്തിക്കട്ടെ.
സർവജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ.
6ഭൂമി നല്ല വിളവു നല്‌കിയിരിക്കുന്നു.
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
7ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
സർവഭൂവാസികളും അവിടുത്തോടു ഭക്തിയുള്ളവരാകട്ടെ.

Currently Selected:

SAM 67: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy