YouVersion Logo
Search Icon

SAM 61

61
ദൈവം എന്റെ അഭയസങ്കേതം
ഗായകസംഘനേതാവിന്, തന്ത്രിനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം.
1ദൈവമേ, എന്റെ നിലവിളി കേൾക്കണമേ;
എന്റെ പ്രാർഥന ശ്രദ്ധിക്കണമേ,
2ആശയറ്റ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന്,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
സുരക്ഷിതമായ പാറയിൽ എന്നെ നിർത്തണമേ.
3അവിടുന്നാണ് എന്റെ അഭയം,
ശത്രുക്കൾക്കെതിരെയുള്ള സുശക്ത ഗോപുരവും അവിടുന്നുതന്നെ.
4അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും വസിക്കട്ടെ.
അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ.
5ദൈവമേ, അവിടുന്ന് എന്റെ നേർച്ചകൾ കൈക്കൊണ്ട്,
അവിടുത്തെ ഭയഭക്തിയോടെ ആരാധിക്കുന്നവർക്കുള്ള അവകാശം എനിക്കു നല്‌കിയിരിക്കുന്നു.
6രാജാവിനു ദീർഘായുസ്സ് നല്‌കണമേ,
അദ്ദേഹത്തിന്റെ ഭരണം തലമുറകളോളം നിലനില്‌ക്കട്ടെ.
7അവിടുത്തെ സന്നിധിയിൽ അദ്ദേഹം എന്നും ഭരണം നടത്തട്ടെ.
അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തെ സംരക്ഷിക്കട്ടെ.
8അങ്ങനെ ഞാൻ അവിടുത്തെ എന്നും പ്രകീർത്തിക്കും.
എന്റെ നേർച്ചകൾ ദിനംതോറും നിറവേറ്റും.

Currently Selected:

SAM 61: malclBSI

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in