YouVersion Logo
Search Icon

SAM 147:1-7

SAM 147:1-7 MALCLBSI

സർവേശ്വരനെ സ്തുതിക്കുവിൻ! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ. സർവേശ്വരൻ യെരൂശലേമിനെ പണിയുന്നു. അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു. മനം തകർന്നവർക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു. അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു. അവയ്‍ക്കെല്ലാം അവിടുന്നു പേരു നല്‌കുന്നു. നമ്മുടെ സർവേശ്വരൻ വലിയവനും സർവശക്തനുമാകുന്നു. അവിടുത്തെ ജ്ഞാനത്തിന് അതിരില്ല. സർവേശ്വരൻ എളിയവരെ ഉയർത്തുന്നു. അവിടുന്നു ദുഷ്ടരെ നിലംപരിചാക്കുന്നു. സർവേശ്വരനു സ്തോത്രഗീതം ആലപിക്കുവിൻ; കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ

Free Reading Plans and Devotionals related to SAM 147:1-7