YouVersion Logo
Search Icon

SAM 123

123
കരുണയ്‍ക്കായുള്ള യാചന
ആരോഹണഗീതം
1സ്വർഗത്തിൽ വാഴുന്ന നാഥാ,
തിരുസന്നിധിയിലേക്കു ഞങ്ങൾ കണ്ണുകൾ ഉയർത്തുന്നു.
2ദാസൻ തന്റെ യജമാനനിലേക്കും ദാസി യജമാനത്തിയിലേക്കും
സഹായത്തിനായി നോക്കുന്നതുപോലെ,
സർവേശ്വരൻ ഞങ്ങളോടു കരുണ കാട്ടുന്നതുവരെ,
ഞങ്ങൾ ഞങ്ങളുടെ ദൈവമായ അവിടുത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
3സർവേശ്വരാ, ഞങ്ങളോടു കരുണയുണ്ടാകണമേ.
ഞങ്ങളോടു കരുണയുണ്ടാകണമേ.
ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദയേറ്റു.
4സുഖലോലുപരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു,
ഞങ്ങൾ മടുത്തിരിക്കുന്നു.

Currently Selected:

SAM 123: malclBSI

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in