YouVersion Logo
Search Icon

SAM 120

120
വഞ്ചകരിൽനിന്നു വിടുവിക്കണമേ
ആരോഹണഗീതം
1എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനോടു നിലവിളിച്ചു.
അവിടുന്ന് എനിക്ക് ഉത്തരമരുളി.
2വ്യാജം പറയുന്നവരിൽനിന്നും വഞ്ചന പൊഴിക്കുന്നവരിൽനിന്നും
സർവേശ്വരാ, എന്നെ രക്ഷിക്കണമേ,
3വ്യാജം പറയുന്നവരേ, നിങ്ങൾക്ക് എന്താണു കിട്ടാൻ പോകുന്നത്?
ഇനി എന്തു ശിക്ഷയാണ് നിങ്ങൾക്കു കിട്ടേണ്ടത്?
4പോരാളിയുടെ മൂർച്ചയുള്ള അസ്ത്രങ്ങളും
ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങൾക്കു ലഭിക്കാൻ പോകുന്നത്.
5 # 120:5 വിദൂരസ്ഥിതങ്ങളായ രണ്ടു സ്ഥലങ്ങൾ. മേശെക്കിലെ പ്രവാസവും,
# 120:5 അപരിഷ്കൃതരും ക്രൂരന്മാരുമായിരുന്നു അവിടുത്തെ നിവാസികൾ. കേദാർ കൂടാരങ്ങളിലെ വാസവുംപോലെ എന്റെ ജീവിതം ദുരിതപൂർണമായിരിക്കുന്നു.
6സമാധാനദ്വേഷികളോടൊത്തുള്ള വാസം എനിക്കു മടുത്തു.
7ഞാൻ സമാധാനത്തിനുവേണ്ടി വാദിക്കുന്നു.
എന്നാൽ അവർക്കു പോരാണു പഥ്യം.

Currently Selected:

SAM 120: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy