YouVersion Logo
Search Icon

SAM 116

116
കൃതജ്ഞതാഗീതം
1ഞാൻ സർവേശ്വരനെ സ്നേഹിക്കുന്നു,
അവിടുന്ന് എന്റെ പ്രാർഥന കേട്ടിരിക്കുന്നുവല്ലോ.
2അവിടുന്ന് എന്റെ അപേക്ഷ ശ്രദ്ധിച്ചു.
എന്റെ ആയുഷ്കാലം മുഴുവൻ ഞാനങ്ങയെ വിളിച്ചപേക്ഷിക്കും.
3മരണത്തിന്റെ കെണികൾ എന്നെ വളഞ്ഞു.
പാതാളപാശങ്ങൾ എന്നെ ചുറ്റി.
കൊടിയ ദുഃഖവും തീവ്രവേദനയും എന്നെ ഗ്രസിച്ചു.
4“സർവേശ്വരാ, എന്നെ രക്ഷിച്ചാലും”
എന്നു ഞാൻ നിലവിളിച്ചുപറഞ്ഞു.
5സർവേശ്വരൻ കൃപാലുവും വിശ്വസ്തനും ആകുന്നു.
നമ്മുടെ ദൈവം കരുണയുള്ളവനത്രേ.
6എളിയവരെ സർവേശ്വരൻ സംരക്ഷിക്കുന്നു.
ഞാൻ തകർന്നുപോയപ്പോൾ അവിടുന്ന് എന്നെ രക്ഷിച്ചു.
7എന്റെ ആത്മാവേ, ശാന്തമാകൂ,
സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.
8അവിടുന്ന് എന്നെ മരണത്തിൽനിന്നും
എന്റെ കണ്ണുകളെ കണ്ണീരിൽനിന്നും
കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചു.
9ഞാൻ ജീവിക്കുന്നവരുടെ ദേശത്ത്
സർവേശ്വരന്റെ മുമ്പാകെ വ്യാപരിക്കും.
10വല്ലാത്ത കഷ്ടതയിലായി എന്നു കരുതിയപ്പോഴും
ദൈവത്തിലുള്ള വിശ്വാസം ഞാൻ കൈവെടിഞ്ഞില്ല.
11മനുഷ്യരെല്ലാം അവിശ്വസ്തരാണെന്ന്
എന്റെ പരിഭ്രമത്തിൽ ഞാൻ പറഞ്ഞു.
12സർവേശ്വരൻ എനിക്കു ചെയ്ത സകല
നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും?
13ഞാൻ വീഞ്ഞു നിറഞ്ഞ പാനപാത്രമുയർത്തി,
രക്ഷയുടെ സ്തോത്രയാഗമർപ്പിക്കും.
ഞാൻ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കും.
14അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും.
15തന്റെ ഭക്തന്മാരുടെ മരണം സർവേശ്വരനു വിലയേറിയതത്രേ.
16പരമനാഥാ, ഞാനങ്ങയുടെ ദാസൻ,
അങ്ങയുടെ ദാസനും, അങ്ങയുടെ ദാസിയുടെ പുത്രനും തന്നെ.
17ഞാൻ അങ്ങേക്കു സ്തോത്രയാഗം അർപ്പിക്കും,
ഞാൻ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കും.
18അവിടുത്തെ ഭക്തജനം കാൺകെ
ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും.
19അവിടുത്തെ ആലയത്തിന്റെ അങ്കണത്തിൽ,
യെരൂശലേമേ, നിന്റെ മധ്യത്തിൽ തന്നെ സർവേശ്വരനെ സ്തുതിക്കുവിൻ.

Currently Selected:

SAM 116: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy