YouVersion Logo
Search Icon

SAM 116:1-7

SAM 116:1-7 MALCLBSI

ഞാൻ സർവേശ്വരനെ സ്നേഹിക്കുന്നു, അവിടുന്ന് എന്റെ പ്രാർഥന കേട്ടിരിക്കുന്നുവല്ലോ. അവിടുന്ന് എന്റെ അപേക്ഷ ശ്രദ്ധിച്ചു. എന്റെ ആയുഷ്കാലം മുഴുവൻ ഞാനങ്ങയെ വിളിച്ചപേക്ഷിക്കും. മരണത്തിന്റെ കെണികൾ എന്നെ വളഞ്ഞു. പാതാളപാശങ്ങൾ എന്നെ ചുറ്റി. കൊടിയ ദുഃഖവും തീവ്രവേദനയും എന്നെ ഗ്രസിച്ചു. “സർവേശ്വരാ, എന്നെ രക്ഷിച്ചാലും” എന്നു ഞാൻ നിലവിളിച്ചുപറഞ്ഞു. സർവേശ്വരൻ കൃപാലുവും വിശ്വസ്തനും ആകുന്നു. നമ്മുടെ ദൈവം കരുണയുള്ളവനത്രേ. എളിയവരെ സർവേശ്വരൻ സംരക്ഷിക്കുന്നു. ഞാൻ തകർന്നുപോയപ്പോൾ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ആത്മാവേ, ശാന്തമാകൂ, സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.

Free Reading Plans and Devotionals related to SAM 116:1-7