YouVersion Logo
Search Icon

SAM 107:23-32

SAM 107:23-32 MALCLBSI

ചിലർ വ്യാപാരം ചെയ്യാൻ കപ്പലുകളിൽ സമുദ്രയാത്ര ചെയ്തു. അവർ സർവേശ്വരന്റെ പ്രവൃത്തികൾ കണ്ടു. സമുദ്രത്തിൽ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ തന്നെ. അവിടുന്നു കല്പിച്ചപ്പോൾ കൊടുങ്കാറ്റടിച്ചു. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു. തിരമാലകൾ കപ്പലുകളെ ആകാശത്തോളം ഉയർത്തുകയും ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു. ഈ കഷ്ടസ്ഥിതിയിൽ അവരുടെ ധൈര്യം ഉരുകിപ്പോയി. ഉന്മത്തരെപ്പോലെ അവർ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവർക്ക് അറിഞ്ഞു കൂടായിരുന്നു. അപ്പോൾ, അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. യാതനകളിൽനിന്ന് അവിടുന്നു അവരെ വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകൾ അടങ്ങി. കാറ്റും കോളും അടങ്ങിയതുകൊണ്ട് അവർ സന്തോഷിച്ചു. അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. ജനങ്ങൾ ഒത്തുകൂടുന്നിടത്ത് അവർ സർവേശ്വരനെ വാഴ്ത്തട്ടെ; നേതാക്കളുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy