YouVersion Logo
Search Icon

THUFINGTE 30:24-31

THUFINGTE 30:24-31 MALCLBSI

നാലു ജീവികൾ ഏറ്റവും ചെറുതെങ്കിലും അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു. ഉറുമ്പ് ദുർബല ജീവിയാണെങ്കിലും വേനൽക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു. കുഴിമുയലുകൾ കെല്പില്ലാത്ത ജീവികളെങ്കിലും പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു. പല്ലിയെ നിങ്ങൾക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും അവയെ കാണാൻ കഴിയുന്നു. പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്; നടത്തത്തിൽ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്; മൃഗങ്ങളിൽ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം, നിവർന്നു തല ഉയർത്തി നടക്കുന്ന പൂവൻകോഴി, ആൺകോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്.

Free Reading Plans and Devotionals related to THUFINGTE 30:24-31