YouVersion Logo
Search Icon

THUFINGTE 29

29
1നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ
രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും.
2നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനം ആനന്ദിക്കുന്നു;
ദുഷ്ടന്മാർ ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീർപ്പിടുന്നു.
3ജ്ഞാനത്തെ സ്നേഹിക്കുന്നവൻ തന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നു;
അഭിസാരികകളോടു ഒത്തു വസിക്കുന്നവൻ തന്റെ സമ്പത്ത് ധൂർത്തടിക്കുന്നു.
4നീതിപാലനത്താൽ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു,
എന്നാൽ ജനങ്ങളെ ഞെക്കി പിഴിയുന്നവൻ അതു നശിപ്പിക്കുന്നു.
5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവനു കെണി ഒരുക്കുന്നു.
6ദുഷ്ടമനുഷ്യൻ തന്റെ അതിക്രമങ്ങളിൽ കുടുങ്ങുന്നു;
നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു.
7നീതിമാൻ അഗതികളുടെ അവകാശങ്ങൾ അറിയുന്നു;
ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല.
8പരിഹാസി നഗരത്തിൽ അഗ്നി വർഷിക്കുന്നു;
ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു.
9ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാൽ
ഭോഷൻ കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും,
പക്ഷേ സമാധാനം ഉണ്ടാവുകയില്ല.
10രക്തദാഹികൾ നിഷ്കളങ്കനെ വെറുക്കുന്നു.
നിർദ്ദോഷി അവരുടെ ജീവൻ രക്ഷിക്കുന്നു.
11മൂഢൻ തന്റെ കോപം മുഴുവൻ വെളിപ്പെടുത്തുന്നു;
ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു.
12ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താൽ
അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും.
13ദരിദ്രനും മർദകനും ഒരു കാര്യത്തിൽ യോജിപ്പുണ്ട്;
14ഇരുവർക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സർവേശ്വരനാണ്.
ദരിദ്രർക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്റെ
സിംഹാസനം സുസ്ഥിരമായിരിക്കും.
15അടിയും ശാസനയും ജ്ഞാനം പകർത്തുന്നു;
തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലൻ മാതാവിനു അപമാനം വരുത്തും.
16ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ അതിക്രമം വർധിക്കും;
അവരുടെ പതനം നീതിമാന്മാർ കാണും.
17നിന്റെ മകനു ശിക്ഷണം നല്‌കുക;
അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും.
18ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു;
ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.
19വാക്കുകൾകൊണ്ടു മാത്രം ഭൃത്യൻ നിയന്ത്രിതനാകുകയില്ല;
അവൻ അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല.
20ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനിൽനിന്നു പ്രതീക്ഷിക്കാം.
21ബാല്യംമുതൽ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യൻ അവസാനം നിൻറേതെല്ലാം കൈവശമാക്കും.
22കോപിഷ്ഠൻ കലഹം ഇളക്കിവിടുന്നു;
ക്രോധമുള്ളവൻ നിരവധി അതിക്രമങ്ങൾ കാട്ടുന്നു.
23അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു;
എന്നാൽ വിനീതഹൃദയനു ബഹുമതി ലഭിക്കും.
24കള്ളന്റെ കൂട്ടാളി തന്റെ ജീവനെ വെറുക്കുന്നു;
അവൻ ശാപവാക്കു കേൾക്കുന്നു;
ഒന്നും വെളിപ്പെടുത്തുന്നില്ലതാനും.
25മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു;
സർവേശ്വരനിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.
26പലരും ഭരണാധിപന്റെ പ്രീതി തേടുന്നു;
എന്നാൽ സർവേശ്വരനിൽ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക.
27നീതിനിഷ്ഠൻ ദുർമാർഗിയെ വെറുക്കുന്നു;
ദുർജനം സന്മാർഗിയെയും.

Currently Selected:

THUFINGTE 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy