YouVersion Logo
Search Icon

THUFINGTE 18:1-8

THUFINGTE 18:1-8 MALCLBSI

വേറിട്ടു നില്‌ക്കുന്നവൻ ശരിയായ തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു. മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല. ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീർത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു. മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി. ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല. മൂഢന്റെ വാക്കുകൾ കലഹകാരണമാകുന്നു. അവന്റെ വാക്കുകൾ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു. മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു; അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

Verse Image for THUFINGTE 18:1-8

THUFINGTE 18:1-8 - വേറിട്ടു നില്‌ക്കുന്നവൻ ശരിയായ
തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു.
മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ
കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല.
ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീർത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു.
മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു,
ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി.
ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല.
മൂഢന്റെ വാക്കുകൾ കലഹകാരണമാകുന്നു.
അവന്റെ വാക്കുകൾ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.
മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു;
അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു.
ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്.
അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

Free Reading Plans and Devotionals related to THUFINGTE 18:1-8