YouVersion Logo
Search Icon

THUFINGTE 15:1-7

THUFINGTE 15:1-7 MALCLBSI

സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും; ജ്ഞാനിയുടെ വാക്കുകൾ വിജ്ഞാനം വിതറുന്നു; മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു. സർവേശ്വരൻ എല്ലാം കാണുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു. സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം, വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു. മൂഢൻ പിതാവിന്റെ പ്രബോധനം നിരസിക്കുന്നു; ശാസനം ആദരിക്കുന്നവൻ വിവേകിയായിത്തീരും. നീതിമാന്റെ ഗൃഹത്തിൽ ധാരാളം നിക്ഷേപമുണ്ട്; ദുഷ്ടന്റെ സമ്പാദ്യത്തിന്മേൽ അനർഥം നിപതിക്കും. ജ്ഞാനിയുടെ വചസ്സുകൾ വിജ്ഞാനം വിതറുന്നു; ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy