YouVersion Logo
Search Icon

FILIPI 2:5-12

FILIPI 2:5-12 MALCLBSI

ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ. അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല. അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തിൽ മനുഷ്യനായി കാണപ്പെടുകയും ചെയ്തു. അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതിനാൽ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയർത്തി, സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്‌കി. അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കർത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു. പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക.

Verse Images for FILIPI 2:5-12

FILIPI 2:5-12 - ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ.
അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും,
അവിടുന്നു ദൈവത്തോടുള്ള സമത്വം
മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.
അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട്
ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു;
ബാഹ്യരൂപത്തിൽ മനുഷ്യനായി
കാണപ്പെടുകയും ചെയ്തു.
അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി,
മരണത്തോളം എന്നല്ല
കുരിശിലെ മരണത്തോളംതന്നെ,
അനുസരണമുള്ളവനായിത്തീർന്നു.
അതിനാൽ ദൈവം അവിടുത്തെ ഏറ്റവും
സമുന്നത പദത്തിലേക്കുയർത്തി,
സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്‌കി.
അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച്
അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും
അധോലോകത്തിലുമുള്ള
എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി,
യേശുക്രിസ്തു കർത്താവെന്ന്
എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.

പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക.FILIPI 2:5-12 - ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ.
അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും,
അവിടുന്നു ദൈവത്തോടുള്ള സമത്വം
മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.
അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട്
ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു;
ബാഹ്യരൂപത്തിൽ മനുഷ്യനായി
കാണപ്പെടുകയും ചെയ്തു.
അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി,
മരണത്തോളം എന്നല്ല
കുരിശിലെ മരണത്തോളംതന്നെ,
അനുസരണമുള്ളവനായിത്തീർന്നു.
അതിനാൽ ദൈവം അവിടുത്തെ ഏറ്റവും
സമുന്നത പദത്തിലേക്കുയർത്തി,
സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്‌കി.
അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച്
അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും
അധോലോകത്തിലുമുള്ള
എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി,
യേശുക്രിസ്തു കർത്താവെന്ന്
എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.

പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക.