YouVersion Logo
Search Icon

NUMBERS 34

34
ദേശത്തിന്റെ അതിരുകൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു കല്പിക്കുക: ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ അതിന്റെ അതിരുകൾ താഴെ പറയുന്നവയായിരിക്കണം. 3നിങ്ങളുടെ തെക്കേ അതിര് സീൻമരുഭൂമി മുതൽ എദോമിന്റെ അതിരിൽക്കൂടിയായിരിക്കും. അതു കിഴക്ക് ചാവുകടലിന്റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കും. 4അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീൻമരുഭൂമിയിൽ കാദേശ് - ബർന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസർ - അദ്ദാറിൽകൂടി അസ്മോനിലേക്കു കടക്കും. 5അവിടെനിന്ന് ഈജിപ്തിന്റെ അതിരിലുള്ള താഴ്‌വരയിൽകൂടി കടന്നു മധ്യധരണ്യാഴിയിൽ അവസാനിക്കും. 6പടിഞ്ഞാറേ അതിര് മധ്യധരണ്യാഴിയായിരിക്കും. 7വടക്കേ അതിര് മധ്യധരണ്യാഴിയിൽ തുടങ്ങി 8ഹോർപർവതം, ഹമാത്ത്, സെദാദ്, 9സിഫ്രോൻ, ഈ സ്ഥലങ്ങളിൽ കൂടി കടന്നു ഹസാർ-ഏനാനിൽ അവസാനിക്കും. 10കിഴക്കേ അതിര് ഹസാർ-ഏനാനിൽ തുടങ്ങി 11ശെഫാമിൽ കൂടി അയീന്റെ കിഴക്കുഭാഗത്തു രിബ്ലാ കടന്നു, 12ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മലകളിൽകൂടി യോർദ്ദാൻ വഴിയായി ഉപ്പുകടലിൽ എത്തും. നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. 13നിങ്ങളുടെ ഒമ്പതര ഗോത്രങ്ങൾക്കുവേണ്ടി നറുക്കിട്ടു നിങ്ങൾക്ക് അവകാശമായി വിഭജിക്കുന്നതിനു സർവേശ്വരൻ നല്‌കിയിട്ടുള്ള ദേശം ഇതാകുന്നു. 14-15രൂബേൻ, ഗാദ്ഗോത്രക്കാർക്കും മനശ്ശെയുടെ പകുതി ഗോത്രക്കാർക്കും അവരുടെ കുലങ്ങളനുസരിച്ചു ലഭിക്കേണ്ട സ്ഥലം യെരീഹോവിനു കിഴക്കു യോർദ്ദാനക്കരെ വീതിച്ചു കൊടുത്തുവല്ലോ.”
ദേശം വിഭജിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ
16സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 17“എലെയാസാർപുരോഹിതനും നൂനിന്റെ പുത്രനുമായ യോശുവയുംകൂടി ജനങ്ങൾക്കു ദേശം വിഭജിച്ചുകൊടുക്കണം. 18അവരെ സഹായിക്കുന്നതിന് അവരോടൊപ്പം ഓരോ ഗോത്രത്തിൽനിന്ന് ഓരോ നേതാവിനെയും നിയോഗിക്കണം. 19അവർ താഴെ പറയുന്നവരാണ്: യെഹൂദായുടെ ഗോത്രത്തിൽനിന്നു യെഫുന്നെയുടെ പുത്രനായ കാലേബ്. 20ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ പുത്രനായ ശെമൂവേൽ; 21ബെന്യാമീൻഗോത്രത്തിൽനിന്നു കിസ്ലോന്റെ പുത്രനായ എലീദാദ്; 22ദാൻഗോത്രത്തിൽനിന്നു യൊഗ്ലിയുടെ പുത്രൻ ബുക്കി; 23യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെഗോത്രത്തിൽനിന്ന് എഫോദിന്റെ പുത്രൻ ഹന്നീയേൽ. 24എഫ്രയീംഗോത്രത്തിൽനിന്നു ശിഫ്ത്താന്റെ പുത്രൻ കെമൂവേൽ; 25സെബൂലൂൻ ഗോത്രത്തിൽനിന്നു പർന്നാക്കിന്റെ പുത്രൻ എലീസാഫാൻ; 26ഇസ്സാഖാർഗോത്രത്തിൽനിന്ന് അസ്സാന്റെ പുത്രൻ പൽത്തീയേൽ; 27ആശേർഗോത്രത്തിൽനിന്നു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28നഫ്താലിഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ പുത്രൻ പെദഹേൽ. 29കനാൻദേശത്ത് ഇസ്രായേൽജനത്തിനുള്ള അവകാശം വിഭജിച്ചുകൊടുക്കുന്നതിനു സർവേശ്വരൻ നിയമിച്ചത് ഇവരെയായിരുന്നു.

Currently Selected:

NUMBERS 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy